Advertisment

ലോകത്തിന്റെ നെറുകയിലേക്ക് ഉയരനുള്ള ചിന്തശക്തി വിദ്യാഭ്യാസത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ജനസമൂഹം പകര്‍ന്നു കൊടുക്കണം: മന്ത്രി സി. രവീന്ദ്രനാഥ്

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കുറവിലങ്ങാട്:  കേരളത്തീലെ വിദ്യാഭ്യാസമേഖലയെ ഇന്‍ഡ്യ രാജ്യത്തെ പ്രഥമ ഹൈടെക് സ്‌കൂളുകളും വിദ്യാഭ്യാസൗകര്യങ്ങളുമുള്ള ഇടമായി മാറ്റിയെടുക്കുകയെന്ന മഹത്തായലക്ഷ്യത്തിലേക്ക് നാം മുന്നേറുകയാണെന്ന് വിദ്യാഭ്യവകുപ്പുമന്ത്രി പ്രെഫ.സി രവീന്ദ്രനാഥ് പറഞ്ഞു. ഉഴവൂരില്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

വൈജ്ഞാനികരംഗത്തും ധൈഷണീകരംഗത്തും അന്താരാഷ്ടനിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസം കുട്ടികള്‍ക്കുനല്‍കാനുള്ള പരിശ്രമം ആണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ക്ലാസ് മുറികളില്‍ കുട്ടികളുടെ ചിന്തയ്ക്ക് ചിറക് വയ്പ്പിച്ച് അവരെ ലോകത്തിന്റെ നെറുകയിലേക്ക് ഉയരാനുള്ള കഴിവുള്ളവരാക്കി വളര്‍ത്തണം അതിനനുസരിച്ചുള്ള പാഠ്യപദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

പാഠനത്തില്‍ മാത്രമല്ല ജീവീതത്തിലും എപ്ലസ് കരസ്ഥമാക്കാന്‍ കുട്ടികള്‍ക്ക് കഴിയണം.കേരളത്തിന്റെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളുടെ താല്‍പര്യം ഉള്‍ക്കൊള്ളുന്നതാവണം മതനിരപേക്ഷമായ തലമുറവളര്‍ന്നുവരണം പ്രളയം നമ്മെ പലപാഠങ്ങളും പഠിപ്പിച്ചു. ക്ലാസ് മുറികളില്‍ നിന്നു ലഭിക്കുന്ന അറിവായിരുന്നില്ല.അടുത്ത ജൂണ്‍ ഒന്നിനുമുമ്പ് ഉഴവൂരിലെ എല്‍ പി, യൂപി സ്‌കൂളുകള്‍ ഹൈടെക് ആക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

publive-image

ചടങ്ങില്‍ കോട്ടയം അതിരൂപതാ വികാരിജനറാള്‍ ഫാ മൈക്കില്‍ വെട്ടിക്കാട്ട് അധ്യക്ഷനായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് എം ഇടശ്ശേരില്‍ സ്വഗതം പറഞ്ഞു പ്രന്‍സിപ്പള്‍ ബാബുമാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ഫാ.തോമസ് ഇടത്തിപ്പറമ്പില്‍, ജില്ലാപഞ്ചായത്തംഗം അനിതരാജു, ബിനുകുമാരി, ബിബിലജോസ്, ലൂക്കോസ്‌ജോസഫ്, മെല്‍വിന്‍ജോസ് എന്നിവര്‍ പ്രസംഗിച്ചു സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരെ മാനേജര്‍ ഫാ തോമസ് പ്രലേല്‍ ആദരിച്ചു. തുടര്‍ന്ന് കലാസന്ധ്യയും നടന്നു.

Advertisment