Advertisment

സി പി ഐ (എം) വെളിയന്നൂർ ലോക്കൽ കമ്മറ്റി സ്വപ്ന ഭവനം നിര്‍മ്മിച്ചുനല്‍കി

New Update

വെളിയന്നൂർ:   തുറക്കിപറമ്പിൽ റ്റി പി പാപ്പച്ചനും കുടുംബത്തിനും സി പി ഐ (എം) വെളിയന്നൂർ ലോക്കൽ കമ്മറ്റി നിർമ്മിച്ച് നൽകിയ സ്വപ്ന ഭവനത്തിന്റെ താക്കോൽദാനവും, വി ആർ സി നായർ ഒന്നാം അനുസ്മരണവും വെളിയന്നൂരിൽ നടന്നു. താക്കോൽദാനവും വി ആർ സി അനുസ്മരണ സമ്മേളന ഉദ്ഘാടനവും സി പി ഐ (എം) ജില്ലാ സെക്രട്ടറി വി എൻ വാസവൻ നിർവ്വഹിച്ചു.

Advertisment

publive-image

ലോക്കൽ സെക്രട്ടറി എം വി രാജൻ അദ്ധ്യക്ഷനായി. നിർമ്മാണ കമ്മറ്റി ചെയർമാൻ സജേഷ് ശശി സ്വാഗതം പറഞ്ഞു. തുറക്കിപറമ്പിൽ റ്റി പി പാപ്പച്ചനും കുടുംബവും കാലങ്ങളായി ജീർണാവസ്ഥയിലുള്ള വീട്ടിലായിരുന്നു താമസം. സി പി ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനപ്രകാരം ഒരു ലോക്കലിൽ ഒരു വീട് നൽകുക എന്ന തീരുമാനപ്രകാരമാണ് ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ചടങ്ങിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങായ ലാലിച്ചൻ ജോർജ്, സി ജെ ജോസഫ്, ഏരിയാ സെക്രട്ടറി പി എം ജോസഫ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ നാരായണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജൂ ജോൺ, സിൽവി പങ്കജാക്ഷൻ, എൻ പി സജിമോൻ, സി പി ഐ (എം) ഏരിയാ കമ്മറ്റി അംഗങ്ങളായ തങ്കമണി ശശി, പി ജെ വർഗീസ് ,സി പി ഐ ലോക്കൽ സെക്രട്ടറി എസ് ശിവദാസൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

Advertisment