Advertisment

ഇംഗ്ലീഷ് ത്രീമെയിനില്‍ ദേവമാതായിലേക്ക് റാങ്കുകളുടെ പെരുമഴ

New Update

കുറവിലങ്ങാട്:  എം.ജി സര്‍വകലാശാലയിലെ ബി.എ ഇംഗ്ലീഷ് ത്രീമെയിന്‍ കോഴ്‌സില്‍ കുറവിലങ്ങാട് ദേവമാതാ കോളജിലേക്ക റാങ്കുകളുടെ പെരുമഴ. ഇംഗ്ലീഷ് ത്രീമെയിനില്‍ സര്‍വകലാശാലയിലെ ആദ്യ പത്ത് റാങ്കുകളില്‍ ആറെണ്ണവും ദേവമാതാ കോളജിലെ പെണ്‍താരങ്ങള്‍ നേടി. ആറ് റാങ്കുകള്‍ ഒന്നാകെ ഒരു വിഭാഗത്തിലേക്ക് എത്തിയതോടെ ഇംഗ്ലീഷ് ത്രീമെയിന്‍ വിഭാഗത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും വലിയ ആവേശത്തിലാണ്.

Advertisment

publive-image

ഇംഗ്ലീഷ് സാഹിത്യവും മാധ്യമപഠനവും ആശയവിനിമയവും ഉള്‍ക്കൊള്ളുന്ന ത്രീമെയിന്‍ കോഴ്‌സിലെ മൂന്നാം റാങ്ക് കോളജിലെ ആഷ്‌ലി കാതറിന്‍ ജോണ്‍ നേടി. സംഗീത എലിസബത്ത് ജോസ് ആറാം റാങ്കും സനീന കരോളിന്‍ ബൈജു ഏഴാം റാങ്കും എസ്. ആരതി എട്ടാം റാങ്കും കെ. റഹ്ജ ഒന്‍പതാം റാങ്കും എം.ഡി നന്ദന പത്താം റാങ്കും കോളജിലേക്ക് എത്തിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം എത്തുന്നതോടെ റാങ്കുകളും സ്ഥാനവും എണ്ണവും ഉയരുമെന്നത് ഇംഗ്ലീഷ് ത്രീമെയിന്‍ വിഭാഗത്തിന്റെ ആഹ്ലാദം ഇരട്ടിപ്പിക്കും.

Advertisment