Advertisment

കുറവിലങ്ങാട്‌ ദേവമാതാ കോളെജ്‌ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കുറവിലങ്ങാട്‌:  കുറവിലങ്ങാട്‌ ദേവമാതാ കോളെജ്‌, മലയാള ഗവേഷണവിഭാഗം, മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെയും നിധീരിക്കല്‍ മാണിക്കത്തനാര്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെ ഫെബ്രുവരി 4,5 തീയതികളില്‍ `ചെറുകഥയുടെ വര്‍ത്തമാനം' എന്ന വിഷയത്തില്‍ ദ്വിദിന ദേശീയസെമിനാര്‍ സംഘടിപ്പിക്കുന്നു.

Advertisment

രൂപഭാവതലങ്ങളില്‍ നവഭാവുകത്വപരിണാമത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന മലയാളചെറുകഥയുടെ സമകാലിക സന്ദര്‍ഭത്തെ ആഴത്തില്‍ വിശകലനം ചെയ്യുകയും തിരിച്ചറിയുകയുമാണ്‌ സെമിനാറിന്റെ ലക്ഷ്യം.

പ്രസ്‌തുത സെമിനാറില്‍ അവതരിപ്പിക്കുന്നതിനായി സര്‍വകലാശാല/കോളെജ്‌ അധ്യാപകര്‍, ഗവേഷകര്‍ എന്നിവരില്‍നിന്ന്‌ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. ഒരു പേജില്‍ കുറയാത്ത പ്രബന്ധസംഗ്രഹം പേജ്‌മേക്കര്‍ എം.എല്‍.

രേവതി 12 ഫോണ്ട്‌സൈസില്‍ തയ്യാറാക്കി 2019 ജനുവരി 15ന്‌ മുമ്പായി റാരാമഹമ്യമഹമാ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്‌. ഫോണ്‍: 8547547810, 9447848354

Advertisment