Advertisment

ഓഫീസ് മുറികളും ഹരിതാഭമാക്കാന്‍ കോട്ടയം ജില്ലാ പോലീസ്

New Update

കോട്ടയം:  ഹരിത കേരളം മിഷന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് വകുപ്പും സിഎംഎസ് കോളേജ് എന്‍എസ്എസ് വിദ്യാര്‍ഥികളും ചേര്‍ന്ന് നടത്തുന്ന അകത്തളത്തില്‍ ''വിടരും പച്ച തുരുത്ത് ''എന്ന പദ്ധതിയുടെ ഉദ്ഘാടനം ഹരിതകേരളം മിഷന്‍ ജില്ല കോര്‍ഡിനേറ്ററില്‍ നിന്നും പ്ലാന്റ് ഏറ്റുവാങ്ങി ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ പി എസ് നിര്‍വഹിക്കും.

Advertisment

ഇന്ന് (06-06-2019) ഉച്ചക്ക് 2 മണിക്ക് ജില്ലാ പോലീസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ അഡിഷണല്‍ എസ് പി നസീം എ അധ്യക്ഷത വഹിക്കും. ഉപയോഗശേഷം വലിച്ചെറിയപ്പെട്ട കുപ്പികള്‍ ശേഖരിച്ചു വ്യത്യസ്തങ്ങളായ രൂപത്തിലും ഭാവത്തിലും പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചു രൂപമാറ്റം വരുത്തി അകത്തള ചെടികളെ (ഇന്‍ഡോര്‍ പ്ലാന്റസ്) ഈ കുപ്പികളില്‍ വളര്‍ത്തി ഓഫീസുകള്‍ ഹരിതാഭമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി പ്രകാരം ശേഖരിച്ച നൂറില്‍പരം കുപ്പികളാണ് പുനരുപയോഗത്തിലുടെ ഓഫീസ് അകത്തളങ്ങളില്‍ സ്ഥാനം പിടിക്കുന്നത്. അനുദിനം പാതയോരങ്ങളിലേക്ക് വലിച്ചെറിയപെടുന്ന കുപ്പികള്‍ പ്രകൃതിക്ക് ഹാനികാരമായി മാറുമ്പോള്‍ ഇവിടെ കുപ്പികളുടെ പുനരുപയോഗം മറ്റൊരു പ്രകൃതി സന്ദേശം കൂടിയാണ് നല്‍കുന്നത്. ഓഫീസുകള്‍ക്ക് മാതൃകയായി ഹരിത കേരളത്തിന്റെ സൃഷ്ടിക്കായി ഒരു ചുവട് മുന്നോട്ട് വെച്ചിരിക്കുകയാണ് കോട്ടയം ജില്ലാ പോലീസ് വകുപ്പും.

പ്രസ്തുത ചടങ്ങില്‍ വസ്തുക്കളുടെ പുനരുപയോഗത്തെക്കുറിച്ച് രമേശ് പി വിവരണം നല്‍കുന്നതുമാണ്.

Advertisment