Advertisment

ഏറ്റുമാനൂരില്‍ യുവ വൈദികന്‍ ഫാ. അഗസ്റ്റിൻ പാടിയത്ത് (33) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ചങ്ങനാശ്ശേരി:  ഏറെനാളായി ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ്.തോമസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫാ. അഗസ്റ്റിൻ പാടിയത്ത് (ഫെലിക്‌സ് -33) അന്തരിച്ചു. കുറെ ദിവസങ്ങളായി ഫെലിക്‌സച്ചൻ അബോധാവസ്ഥയിൽ ആയിരുന്നു.

Advertisment

publive-image

ഏറ്റുമാനൂരിനടുത്ത് വെട്ടിമുകൾ സെന്റ് മേരീസ് ഇടവകയിലെ പാടിയത്ത് എംസി അബ്രഹാമിന്റെയും ത്രേസിയാമ്മയുടെയും മകനായി 1983 മാർച്ച് 25 നായിരുന്നു ഫാ. ഫെലിക്സിന്റെ ജനനം.

കുറിച്ചി മൈനർ സെമിനാരി, കുന്നോത്ത് സെമിനാരി (ഫിലോസഫി), ആലുവ സെമിനാരി (തിയോളജി) എന്നീ പഠനങ്ങൾക്ക് ശേഷം ഫെലിക്‌സച്ചൻ 2013 ഡിസംബർ 31 നു മാർ ജോസഫ് പെരുംതോട്ടത്തിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.

എടത്വ ഫൊറോനായിൽ അസിസ്റ്റന്റ് വികാരിയായും അഞ്ചൽ, പഴയെരൂർ, പള്ളികളിൽ വികാരിയായും മീങ്കുളം സ്കൂളിന്റെ ബർസാറായും സേവനമനുഷ്ഠിച്ചു.

Advertisment