Advertisment

പാലാ രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ജെയിംസ് കട്ടക്കല്‍ നിര്യാതനായി

New Update

പാലാ:  പാലാ രൂപതയിലെ മുതിര്‍ന്ന വൈദികനും മികച്ച വാഗ്മിയുമായ ഫാ. ജെയിംസ് കട്ടക്കല്‍ നിര്യാതനായി.  ഇന്ന് ഉച്ചയ്ക്ക് ശേഷം പാലാ മരിയന്‍ സെന്ററിലായിരുന്നു വിയോഗം.

publive-image

ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. പാലാ ഇടമറ്റം കട്ടക്കല്‍ കുടുംബാംഗമാണ്. പാലാ കത്തീഡ്രല്‍ പള്ളി വികാരി, ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം ഡയരക്ടര്‍, കരൂര്‍ മൈനര്‍ സെമിനാരി റെക്ടര്‍ തുടങ്ങിയ സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Advertisment