Advertisment

സാമൂഹ്യനീതി: സ്‌ത്രീ പദവി ഉയര്‍ത്തുവാന്‍ ഇടതുമുന്നണിയെ ശക്തിപ്പെടുത്തണം - ഫ്രാന്‍സീസ്‌ ജോര്‍ജ്‌

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ:  പാര്‍ലമെന്റിലും നിയമസഭയിലും സ്‌ത്രീകള്‍ക്ക്‌ 33% സംവരണം എന്നതാണ്‌ ഇടതുമുന്നണി നിലപാടെന്നും, സ്‌ത്രീപദവി ഉയര്‍ത്തുവാന്‍ ഇടതുമുന്നണിയെ ശക്തിപ്പെടുത്തുവാന്‍ സ്‌ത്രീ സമൂഹം മുന്നോട്ടു വരണമെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്‌ ചെയര്‍മാന്‍ കെ. ഫ്രാന്‍സീസ്‌ ജോര്‍ജ്‌ ആവശ്യപ്പെട്ടു.

Advertisment

ജനാധിപത്യ വനിതാ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച ``വനിതാ സംഗമം 2019'' സംസ്ഥാനതല ഉദ്‌ഘാടനം മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വനിതാബില്‍ രാജ്യസഭയില്‍ പാസായെങ്കിലും ലോകസഭയില്‍ പാസാക്കാത്തതിന്റെ പിന്നില്‍ ബി.ജെ.പി. യും കോണ്‍ഗ്രസും ആണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.

publive-image

കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ വനിതാ നിയമം കൊണ്ടുവരുമെന്ന്‌ പ്രഖ്യാപിച്ച ബി.ജെ.പി. യ്‌ക്ക്‌ ഒറ്റയ്‌ക്ക്‌ പൂരിപക്ഷം കിട്ടിയിട്ടും നടപടി സ്വീകരിച്ചില്ല. സ്‌ത്രീകളുടെ സാമൂഹ്യ പദവി അംഗീകരിക്കുവാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തയാറാകണം. 1000 ദിവസം പിന്നിട്ട പിണറായി സര്‍ക്കാര്‍ വനിതാ ക്ഷേമത്തിനായി ബജറ്റ്‌ വിഹിതം 11% എന്നത്‌ 16% ആക്കി ഉയര്‍ത്തി.

അംഗനവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും, ആശാവര്‍ക്കര്‍മാരുടെയും വേതനം വര്‍ദ്ധിപ്പിച്ചു. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളില്‍ കൂടുതല്‍ സ്‌ത്രീകള്‍ക്ക്‌ തസ്‌തികകള്‍ സൃഷ്‌ടിച്ചു. വനിതാ ബറ്റാലിയന്‍ രൂപീകരിക്കുകയും പോലീസില്‍ നേരിട്ട്‌ എസ്‌.ഐ. ആകുന്നത്‌ ഉള്‍പ്പെടെ സ്‌ത്രീ പുരോഗതിക്ക്‌ വേണ്ടി എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ തെളിയിച്ച്‌ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌ത്രീകളെ ആക്രമിക്കുന്നവര്‍ എത്ര ഉന്നതര്‍ ആയാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുവാന്‍ കര്‍ശന നടപടി സ്വീകരിച്ച സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ്‌ ജാന്‍സി ബേബി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മുന്‍ എം.എല്‍.എ. പി.സി ജോസഫ്‌, മുന്‍ എം.പി. വക്കച്ചന്‍ മറ്റത്തില്‍, അജിതാ സാബു, ജോസ്‌ പാറേക്കാട്ട്‌, അഡ്വ. ഫ്രാന്‍സീസ്‌ തോമസ്‌, തോമസ്‌ കുന്നപ്പള്ളി, മാത്യൂസ്‌ ജോര്‍ജ്‌, സാലി ജോര്‍ജ്‌, മഞ്‌ജു ഫിലിപ്പ്‌ ജോഷി, മിഥുന്‍ സാഗര്‍, പി.റ്റി. ജോസ്‌, ഔസേപ്പച്ചന്‍ ഓടയ്‌ക്കല്‍, റെജി വള്ളിത്തോട്ടം, ട്രിജോ മുള്ളനാനിയ്‌ക്കല്‍, സാബു പൂവത്താനി, ചാക്കോച്ചന്‍ കളപ്പുരയ്‌ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment