Advertisment

കേന്ദ്രബജറ്റ്‌: പി.എം. കിസാന്‍ പദ്ധതി കാപട്യം - ഫ്രാന്‍സീസ്‌ ജോര്‍ജ്‌

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ:  കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പി.എം. കിസാന്‍ പദ്ധതി കാപട്യം നിറഞ്ഞതാണെന്ന്‌ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്‌ ചെയര്‍മാന്‍ കെ. ഫ്രാന്‍സീസ്‌ ജോര്‍ജ്‌ പ്രസ്‌താവിച്ചു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്‌ പാലാ നിയോജക മണ്ഡലം നേതൃസമ്മേളനം വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

കേന്ദ്രസര്‍ക്കാര്‍ ഭരണമേറ്റപ്പോള്‍ കര്‍ഷകര്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാതെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന സമീപനം സ്വീകരിച്ചതിനു ശേഷം ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ കര്‍ഷക ജനതയെ വീണ്ടും കബളിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.

publive-image

സ്വാതന്ത്ര്യലബ്‌ധിക്കു ശേഷം രാജ്യം കണ്ട ഏറ്റവും രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയും കര്‍ഷക സമരവും നരേന്ദ്രമോദിയുടെ ഭരണകാലത്താണ്‌ രാജ്യത്ത്‌ അരങ്ങേറിയതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്ക്‌ ഉല്‌പന്നങ്ങള്‍ക്ക്‌ ന്യായവില ലഭിക്കുവാനുള്ള ഫലപ്രദമായ നടപടിയാണ്‌ സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്‌.

രാജ്യം ഏര്‍പ്പെട്ടിട്ടുള്ള അന്താരാഷ്‌ട്രകരാറുകളിലൂടെ നിയന്ത്രണമില്ലാത്ത ഇറക്കുമതി അനുവദിച്ച്‌ കര്‍ഷകരെ നാളിതുവരെ വഞ്ചിച്ച നരേന്ദ്രമോദി നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകുകയാണ്‌ വേണ്ടത്‌. മോദിയുടെ ആത്മാര്‍ത്ഥത ഇല്ലായ്‌മ തിരിച്ചറിഞ്ഞ കര്‍ഷക ജനത അദ്ദേഹത്തിനെതിരെ ശക്തമായ വിധിതീര്‍പ്പ്‌ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ നടപ്പിലാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ ബാബു മുകാല അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡോ. കെ.സി. ജോസഫ്‌ എക്‌സ്‌ എം.എല്‍.എ, പി.സി ജോസഫ്‌ എക്‌സ്‌ എം.എല്‍.എ, വക്കച്ചന്‍ മറ്റത്തില്‍ എക്‌സ്‌ എം.പി, ജോസ്‌ പാറേക്കാട്ട്‌, തോമസ്‌ കുന്നപ്പള്ളി, മാത്യൂസ്‌ ജോര്‍ജ്‌, തോമാച്ചന്‍ പാലക്കുടി, ഔസേപ്പച്ചന്‍ ഓടയ്‌ക്കല്‍, ട്രിജോ മുള്ളനാനിക്കല്‍, അവിനാശ്‌ വലിയമംഗലം, ചാക്കോച്ചന്‍ കളപ്പുരയ്‌ക്കല്‍, രാജന്‍ ആരംപുളിക്കല്‍, ജോയി കുന്നപ്പള്ളി, ബെന്നി ജോസഫ്‌, ജിനോ ജോണ്‍, ഗെസി ഇടക്കര, ജോസഫ്‌ വാഴയില്‍, മനോജ്‌ വി. ജോണ്‍, വിന്‍സെന്റ്‌ കണ്ടത്തില്‍, പെണ്ണമ്മ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment