Advertisment

ഇടമറുക് ദേശത്തിന് ഇനി ശാപമോക്ഷം. തകർച്ചയുടെ വക്കിലെത്തി ഉപേക്ഷിക്കപ്പെട്ട ദേവാലയനടയിൽ നിന്നും പരിമള ധൂപം ഉയരുന്ന നാളുകൾക്കുവേണ്ടി നാടൊരുങ്ങുന്നു

New Update

കോട്ടയം:   20 വർഷം മു൯പ് പൂട്ടപ്പെട്ട കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട ഇടമറുക് പളളി മലങ്കര ഓർത്തഡോക്സ് സഭക്ക് വിധി അനുകൂലമായി വന്നതിന് ശേഷം ദെവത്തിൽ ആശ്രയിച്ച് പളളിയുടെ പുനരുദ്ധാരണ പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരുകയാണ്.

Advertisment

publive-image

കുഞ്ഞുകുട്ടികൾ മുതൽ ഒരേ മനസോടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. നാനാജാതിമതസ്ഥർ രംഗം വീക്ഷിക്കാനെത്തുന്നുണ്ട്.

പണമുളള ദേവാലയത്തിൽ മാത്രമേ സഭാ തർക്കമുളളു എന്ന് പറയുന്നവർക്ക് ഉചിതമായ മറുപടിയാണ് ഇടമറുക് പളളിയെന്നു൦ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കേസ് നടത്തുന്നത് സ്വത്തിനോ പണത്തിനോ അല്ലെന്നും സഭാധികൃതര്‍ പറഞ്ഞു.

Advertisment