Advertisment

ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ പാര്‍ലമെന്റ്‌ മണ്ഡലം സമ്മേളനം 8 ന്‌ പാലായില്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ:  ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌്‌ കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലം സമ്മേളനം മാര്‍ച്ച്‌ 8 ന്‌ വെള്ളി 4 മണിക്ക്‌ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന്‌ സംസ്ഥാന ട്രഷറര്‍ വക്കച്ചന്‍ മറ്റത്തില്‍ എക്‌സ്‌.എം.പി പത്രസമ്മേളനത്തില്‍ അറിയിച്ചു. നമ്മുടെ രാജ്യത്ത്‌ മതേതര സര്‍ക്കാരിന്‌ രൂപം കൊടുത്തുകൊണ്ട്‌ ബി.ജെ.പി ഭരണത്തിന്‌ അന്ത്യം കുറിക്കുവാനുള്ള നടപടികള്‍ക്ക്‌ രാജ്യം ഒരുങ്ങിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

Advertisment

രാജ്യത്തെ മതന്യൂനപക്ഷങ്ങളും കര്‍ഷകരും യുവാക്കളും മോദി ഭരണത്തിന്‍കീഴില്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഇടതുപക്ഷത്തിന്‌ നിര്‍ണ്ണായക സ്വാധീനമുള്ള കേന്ദ്രഭരണം രാജ്യത്ത്‌ നിലവില്‍ വരേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയോട്‌ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന അനുഭാവപൂര്‍ണമായ സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക - കാര്‍ഷികേതര വായ്‌പകള്‍.

ജപ്‌തി നടപടികള്‍ നിര്‍ത്തിവെച്ച്‌ ഡിസംബര്‍ 31 വരെ മൊറോട്ടോറിയം പ്രഖ്യാപിച്ച്‌ നടപടി സ്വീകരിച്ചത്‌. വിളനാശത്തിന്‌ നഷ്‌ടപരിഹാരം ഇരട്ടിയാക്കുവാനും കടാശ്വാസ വായ്‌പ പരിധി ഉയര്‍ത്തുവാനുള്ള നടപടികളെന്ന്‌ അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കിയതിന്റെ അംഗീകാരം എന്ന നിലയില്‍ ജനങ്ങള്‍ ഇടതു മുന്നണിക്ക്‌ തകര്‍പ്പന്‍ വിജയം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പാര്‍ലമെന്റ്‌ സമ്മേളനം ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ ഫ്രാന്‍സീസ്‌ ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്യും.

വക്കച്ചന്‍ മറ്റത്തില്‍ എക്‌സ്‌.എം.പി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഡോ. കെ.സി ജോസഫ്‌ എക്‌സ്‌ എം.എല്‍.എ, പി.സി ജോസഫ്‌ എക്‌സ്‌ എം.എല്‍.എ, അഡ്വ. ആന്റണി രാജു എക്‌സ്‌ എം.എല്‍.എ, മാത്യു സ്റ്റീഫന്‍ എക്‌സ്‌ എം.എല്‍.എ, സംസ്ഥാന സെക്രട്ടറിമാരായ എം.പി പോളി, ജോസ്‌ വള്ളമറ്റം, ഏലിയാസ്‌ സഖറിയ, അജിത സാബു, അഡ്വ. ഫ്രാന്‍സീസ്‌ തോമസ്‌, ജോസ്‌ പാറേക്കാട്ട്‌, തോമസ്‌ കുന്നപ്പള്ളി, ജില്ലാ പ്രസിഡന്റുമാരായ മാത്യൂസ്‌ ജോര്‍ജ്‌, അഡ്വ. ഷൈസണ്‍ പി. മാങ്കുഴ, അഡ്വ. മൈക്കിള്‍ ജെയിംസ്‌, ജാന്‍സി ബേബി, ജെയിംസ്‌ കുര്യന്‍ സാബു കൂവക്കാട്ട്‌, ബാബു മുകാല, ജോയിക്കുട്ടി തോക്കനാട്ട്‌ എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ അഡ്വ. ഫ്രാന്‍സീസ്‌ തോമസ്‌, ജോസ്‌ പാറേക്കാട്ട്‌, മാത്യൂസ്‌ ജോര്‍ജ്‌, ബാബു മുകാല, ജോയിക്കുട്ടി തോക്കനാട്ട്‌ എന്നിവര്‍ പങ്കെടുത്തു.

Advertisment