Advertisment

ട്രാവന്‍കൂര്‍ സിമന്റ്‌സ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുത് - ജോസ് കെ മാണി

New Update

കോട്ടയം:  നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സ് ജീവനക്കാര്‍രുടെ ശമ്പളം മുടങ്ങാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം. പി വ്യവസായ വകുപ്പ് മന്ത്രി ഇ. പി ജയരാജനും ധനമന്ത്രി തോമസ് ഐസക്കിനും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Advertisment

publive-image

മഹാവ്യാധിയായ കോവിഡ് 19 ന്റെ സമൂഹ വ്യാപനം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പേരില്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങരുത് എന്ന സര്‍ക്കാര്‍ തീരുമാനത്തിന് എതിരായി പൊതുമേഖല സ്ഥാപനമായ നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സിലെ ജീവനക്കാര്‍ക്ക് തന്നെ ശമ്പളം മുടങ്ങുന്ന സ്ഥിതിയാണുളളത്.

നിലവില്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ 4000 രൂപ മാത്രം അഡ്വാന്‍സ് ആയി നല്‍കിയിരിക്കുകയാണ്.

വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ 2019 - 20 വര്‍ഷത്തെ പ്രവര്‍ത്തന മൂലധനത്തിന്റെ ഭാഗമായി ട്രാവന്‍കൂര്‍ സിമന്റ്‌സിന് അനുവദിച്ച 3 കോടി രൂപയില്‍ 1.18 കോടി രൂപ ലഭ്യമായിട്ടില്ല.

ഈ തുകയും അടിയന്തിരമായി ലഭ്യമാക്കി ട്രാവന്‍കൂര്‍ സിമന്റ്‌സ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കാണുകയും, ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.

Advertisment