Advertisment

റബ്ബര്‍ വിലസ്ഥിരതാ ഫണ്ട് 200 രൂപയായി വര്‍ദ്ധിപ്പിക്കണം - ജോസ് പാറേക്കാട്ട്

New Update

പാലാ:  കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച റബ്ബര്‍ വിലസ്ഥിരതാ ഫണ്ട് 150 രൂപയില്‍ നിന്നും 200 രൂപയാക്കി ഉയര്‍ത്തണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് പാറേക്കാട്ട് ആവശ്യപ്പെട്ടു.

Advertisment

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മറ്റി റബ്ബര്‍ വിലയിടിവിനെതിരെ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ കൂട്ട ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

publive-image

സര്‍ക്കാര്‍ ബഡ്ജറ്റില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി പ്രഖ്യാപിച്ച വിലസ്ഥിരതാ ഫണ്ട് വിതരണത്തില്‍ കാലതാമസം നേരിടുകയാണ്.

ആത്മഹത്യയുടെ വക്കില്‍ എത്തിനില്‍ക്കുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് സമയബന്ധിതമായി തുക ലഭ്യമാക്കുവാനും തുക വര്‍ദ്ധിപ്പിക്കുവാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കാര്‍ഷിക മൊറോട്ടോറിയം നിലനില്‍ക്കുമ്പോള്‍ ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നത് കണ്ടില്ലെന്നു നടിക്കുവാന്‍ സര്‍ക്കാരുകള്‍ തയ്യാറാകരുതെന്നും അടിയന്തിര ഇടപെടലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന വ്യാപകമായി കര്‍ഷകപ്രക്ഷോഭം ശക്താപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നിയോജകമണ്ഡലം പ്രസിഡന്റ് ബാബു മുകാല അദ്ധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ നേതാക്കളായ പി.റ്റി. ജോസ് പാരിപ്പളളില്‍, റെജി വളളിത്തോട്ടം, തോമാച്ചന്‍ പാലക്കുടി, ജിനോജോണ്‍, സൂരജ് സുകുമാരന്‍, രാജന്‍ ആരംപുളിക്കല്‍, ഗസ്സി ഇടക്കര, ബെന്നി ജോസഫ്, വിമല്‍ ജോസ്, ശാലിനി മോള്‍ വി എന്നിവര്‍ പ്രസംഗിച്ചു.

Advertisment