Advertisment

കേന്ദ്രസര്‍ക്കാര്‍ - വര്‍ദ്ധനവിന്റെ പരമ്പര സൃഷ്‌ടിക്കുന്നു - ജോസ്‌ പാറേക്കാട്ട്‌

New Update

മേലുകാവ്‌:  പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള എണ്ണ കമ്പനികളുടെ നടപടിക്ക്‌ കേന്ദ്രസര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണെന്ന്‌ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്‌ സംസ്ഥാന സെക്രട്ടറി ജോസ്‌ പാറേക്കാട്ട്‌.  ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്‌ മേലുകാവ്‌ മണ്ഡലം നേതൃ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

പ്രളയക്കെടുതിയില്‍ നട്ടെല്ലൊടിഞ്ഞ്‌ നില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക്‌ നിവര്‍ന്ന്‌ നില്‍ക്കുവാന്‍ കഴിയാത്ത വിധത്തില്‍ പാചക വാതകത്തിന്റെയും വില വര്‍ദ്ധിപ്പിച്ച്‌ കുടുംബ ബജറ്റും തകര്‍ത്തിരിക്കുകയാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.

അന്യരാജ്യങ്ങളിലെല്ലാം പെട്രോള്‍ ഡീസല്‍ വില ഇന്ത്യയിലേക്കാള്‍ വളരെ കുറവായിരിക്കുമ്പോള്‍ നമ്മുടെ രാജ്യത്ത്‌ നിയന്ത്രണം ഇല്ലാതെ വര്‍ദ്ധനവിന്റെ പരമ്പരയാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രളയ ബാധിതര്‍ക്ക്‌ കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ 'നവകേരള ലോട്ടറി' നവകേരള സൃഷ്‌ടിക്ക്‌ ശക്തി പകരുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

മണ്ഡലം പ്രസിഡന്റ്‌ ബിജു പാമ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ ബാബു മുകാല, ട്രിജോ മുള്ളനാനിക്കല്‍, അവിനാശ്‌ വലിയമംഗലം, സിബി മൂക്കന്‍തോട്ടം, മാത്തുക്കുട്ടി വട്ടക്കാലായില്‍, ഷാജി പടിഞ്ഞാറെപീടിക, ജോണ്‍ ജോസഫ്‌ തെക്കേകണ്ടം, ഷാന്റി വട്ടക്കാലായില്‍, റ്റിറ്റി കല്ലക്കാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment