Advertisment

കാഞ്ഞിരപ്പള്ളിയില്‍ ദേശീയ പാതയോരത്തെ കാലപ്പഴക്കം ചെന്ന കെട്ടിടം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു ! ഏത് നിമിഷവും ഇഷ്ടിക തലയില്‍ വീഴാവുന്ന അവസ്ഥ 

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കാഞ്ഞിരപ്പള്ളി:  നഗരത്തില്‍ കുരിശുങ്കല്‍ ജംഗ്ഷനിലെ കാലപ്പഴക്കം ചെന്ന കെട്ടിടം വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി.  കാഞ്ഞിരപ്പള്ളി നഗരത്തില്‍ എന്‍ എച്ച് 220 കുരിശിങ്കല്‍ ജംഗ്ഷനില്‍ നിന്നും തമ്പലക്കാട് റോഡിലേക്ക് തിരിയുന്ന വളവില്‍ സ്ഥിതി ചെയ്യുന്ന ഇലവുങ്കല്‍ ബില്‍ഡിംഗാണ് വഴി, വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്.

Advertisment

publive-image

കാലപ്പഴക്കം കൊണ്ട് ദുര്‍ബലാവസ്ഥയിലായ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നും ഇഷ്ടികകള്‍ അടര്‍ന്ന് റോഡിലേക്ക് വീഴുകയാണ്. വാഹനങ്ങളും വഴിയാത്രക്കാരും കടന്നുപോകുന്ന ഭാഗത്തെക്കാണ് ഇഷ്ടിക അടര്‍ന്ന് വീഴുന്നത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഇഷ്ടിക താഴെ വീണ സമയത്ത് തൊട്ടുതാഴെ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി കെട്ടിടം പരിശോധിച്ചിരുന്നു. കെട്ടിടത്തിന്റെ ശോച്യാവസ്ഥ ഉദ്യോഗസ്ഥര്‍ക്ക് മനസിലായിരുന്നു. ഈ സാഹചര്യത്തില്‍ അപകടാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ പറഞ്ഞു.

Advertisment