Advertisment

കാഞ്ഞിരപ്പള്ളിയിൽ ചക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പിതാവിന് പരിക്കേറ്റു

New Update

കാഞ്ഞിരപ്പള്ളി:  ചക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പിതാവിന് പരിക്കേറ്റു. പനച്ചേപ്പള്ളി പൈനുംമൂട്ടിൽ ഡൊമിനിക് (നൈനാച്ചൻ) ന്റെ മകൻ ജിക്കു ഡൊമിനിക് (25) ആണ് മരിച്ചത്.

Advertisment

publive-image

ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിനടുത്തുള്ള പുരയിടത്തിൽ റബ്ബർ മരത്തിൽ ഇരുമ്പു ഏണി വച്ച് കയറി അടുത്തുള്ള പ്ലാവിലെ ചക്കയിടുവാൻ ശ്രമിച്ചപ്പോൾ ഏണി മരത്തിൽ നിന്നും തെന്നിപ്പോയി അടുത്തുകൂടി പോയിരുന്ന 11 കെ വി വൈദ്യൂതി കമ്പിയിൽ മുട്ടുകയും  ജിക്കുവിനും പിതാവിനും വൈദ്യുതാഘാതൽക്കുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ജിക്കുവിനെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവായില്ല. ജിക്കു ഇൻഡ് ബാങ്കിലെ ജീവനക്കാരനാണ്. പിതാവ് ഡൊമിനിക് ചികിത്സയിലാണ്.

Advertisment