Advertisment

ഓമനാ ബാലകൃഷ്ണൻ കരൂർ പഞ്ചായത്ത് പ്രസിഡന്റ്

author-image
സുനില്‍ പാലാ
New Update

പാലാ:  കരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി വളളീച്ചിറ ഓലേടത്തുമ്യാലിൽ ഓമനാ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു.കോൺഗ്രസ്സ് ഐ. പ്രതിനിധിയായ ഓമന വള്ളീച്ചിറ ഈസ്റ്റ് 10-ാം വാർഡ് മെമ്പറാണ്.

Advertisment

publive-image

യു.ഡി.എഫ്.മുൻധാരണ പ്രകാരം കേരളാ കോൺഗ്രസ്സ് മാണി ഗ്രൂപ്പിലെ റാണി ജോസ് രാജി വെച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിൽ ഓമനാ ബാലകൃഷ്ണന് 10 വോട്ടും എതിർ സ്ഥാനാർത്ഥി സി.പി.എം-ലെ സുമതി ദേവിക്ക് 4 വോട്ടും ലഭിച്ചു. സി.പി.ഐ. സ്ഥാനാർത്ഥി ജയകുമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. മീനച്ചിൽ തഹസീൽദാർ എം.ജെ. എബ്രഹാം വരണാധികാരിയായിരുന്നു.

റിട്ട. കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥനും, വള്ളിച്ചിറ 4236-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖാ സെക്രട്ടറിയുമായ ഒ.എൻ. ബാലകൃഷ്ണന്റെ ഭാര്യയാണ് ഓമന. ബിബിൻ (ഖത്തർ), ബിബിത (കോഴിക്കോട് ) എന്നിവരാണ് മക്കൾ.

Advertisment