Advertisment

കേരളാ യൂത്ത്‌ ഫ്രണ്ട് (എം) കാരുണ്യ യൂത്ത്‌ ബ്രിഗേഡ് സജ്ജമായി

New Update

കോട്ടയം:  കോവിഡ് 19 ലോകത്താകമാനം പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ കേരളാ യൂത്ത്‌ ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുകയുടെ നേതൃത്വത്തിൽ കേരളത്തിൽ 14 ജില്ലകളിലേയും പ്രവത്തകരെ സജ്ജരാക്കികൊണ്ടു കാരുണ്യ യൂത്ത്‌ ബ്രിഗേഡ് എന്ന പേരിൽ സർക്കാരിനോടും ഔദ്യാഗിക സംവിധാനങ്ങളോടും ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ള യുവാക്കളെ സംഘടിപ്പിച്ചു സന്നദ്ധ പ്രവർത്തങ്ങൾക്ക് തുടക്കമായി.

Advertisment

publive-image

നിത്യോപയോഗ സാധനങ്ങൾ മരുന്നുകൾ എന്നിവ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുക, രക്തം ആവശ്യമുള്ള രോഗികൾക്ക് രക്തം നൽകുക, വിദേശത്തുനിന്ന് വന്നവർക്ക് അവരുടെ നിരീക്ഷണ സമയത്ത് വേണ്ടുന്ന ആവശ്യങ്ങൾ ചെയ്തു കൊടുക്കുക,

രോഗികൾ ആയിട്ടുള്ളവരെ ആശുപത്രിയിൽ എത്തിക്കാൻ വേണ്ട വാഹന സൗകര്യം ഉറപ്പുവരുത്തുക, സർക്കാരും ആരോഗ്യ വകുപ്പും പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, ആശങ്കകൾ അകറ്റി അതിജീവനത്തിനായി ജാഗ്രതയോടെ മുന്നേറാൻ സമൂഹത്തെ സജ്ജമാക്കുക, എന്നി ഉത്തരവാദിത്തങ്ങൾ ആണ് കാരുണ്യ യൂത്ത്‌ ബ്രിഗേഡ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കുക.

സംസ്ഥാന തലത്തിൽ കാര്യങ്ങൾ ഏകോപിക്കുന്നതിനായി സാജൻ തൊടുക ചെയർമാൻ ആയി ഏഴ് അംഗം സമതിയും ജില്ലകളിൽ യൂത്ത്‌ ഫ്രണ്ട്‌ (എം) ജില്ലാ പ്രസിഡന്റുമാർ ചെയർമാൻമാരായി പത്ത് അംഗം സമിതിയും നേതൃത്വം നൽകും.

Advertisment