Advertisment

കാവിന്‍പുറം ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാലയും നെയ്യഭിഷേകവും

author-image
സുനില്‍ പാലാ
Updated On
New Update

കോട്ടയം:  ഏഴാച്ചേരികാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല വെള്ളിയാഴ്ച (23) ആഘോഷിക്കും. രാവിലെ 6 ന് ഗണപതിഹോമം, 8.30 ന് മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും.

Advertisment

10.30 ന് പൊങ്കാല സമര്‍പ്പണം. 11.30 ന് പ്രസന്നപൂജ, 12.45 മുതല്‍ പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് കാണിക്കമണ്ഡപത്തില്‍ നിന്നും നാരങ്ങാവിളക്ക് ഘോഷയാത്ര. ഘോഷയാത്ര ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നശേഷം കാര്‍ത്തിക വിളക്കും വലിയ ദീപാരാധനയും നടക്കും.

24-ന് ശനിയാഴ്ച രാവിലെ 8 ന് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം അയ്യപ്പന് നെയ്യഭിഷേകം നടക്കും. വഴിപാട് നടത്താനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം 9745260444.

ശനിയാഴ്ച 9- മണിക്ക് നവഗ്രഹക്ഷേത്രത്തില്‍ നവഗ്രഹപൂജയുമുണ്ട്.

Advertisment