Advertisment

കെ. സി. എസ്. എല്‍ സംസ്ഥാന കലോത്സവം 10, 11 തീയതികളില്‍ കുറവിലങ്ങാട്ട്

New Update

കുറവിലങ്ങാട്:  കേരള കത്തോലിക്കാ വിദ്യാര്‍ത്ഥി സഖ്യത്തിന്റെ 104-ാമത് സംസ്ഥാന കലോത്സവം 10, 11തീയതികളില്‍ കുറവിലങ്ങാട് ദേവമാതാ കോളേജിലും സെന്റ് മേരീസ് സ്‌കൂളുകളിലുമായി നടക്കും.

Advertisment

പത്തിന് രാവിലെ 9.30 ന് കുറവിലങ്ങാട് ടൗണ്‍ ചുറ്റിയുളള വര്‍ണശബളമായവിളംബരറാലിയോടെ കലോത്സവത്തിനു തിരശ്ശീല ഉയരും. ഉച്ചകഴിഞ്ഞ് 2 ന് പാരീഷ് ഹാളില്‍ ആരംഭിക്കുന്നപൊതുസമ്മേളനം ജോസ് കെ. മാണി എം. പി ഉദ്ഘാടനം ചെയ്യും.

കെ. സി. എസ്. എല്‍ സംസ്ഥാനപ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളില്‍ അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ രൂപത മുന്‍ അധ്യക്ഷന്‍ അബ്രാഹംമാര്‍ ജൂലിയോസ് കലോത്സവം ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടന്‍ എം. പി കലോത്സവംബ്രോഷറിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിക്കും.

പാലാ രൂപത സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് മലേപ്പറമ്പില്‍, കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ചുഡീക്കന്‍ തീര്‍ത്ഥാടനകേന്ദ്രം ആര്‍ച്ചു പ്രീസ്റ്റ് വെരി റവ. ഡോ. ജോസഫ്തടത്തില്‍, കെ. സി. എസ്. എല്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍, രൂപത ഡയറക്ടര്‍ ഫാ.ജോര്‍ജ് വരകുകാലാപറമ്പില്‍, സംസ്ഥാന ജന. ഓര്‍ഗനൈസര്‍ സിറിയക് നരിതൂക്കില്‍,

രൂപത പ്രസിഡന്റ്സാലി കെ. ജെ, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി. സി. കുര്യന്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍നോബിള്‍ തോമസ്, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. ബെന്‍സി ജോസ് സി. എം. സി, പി. റ്റി. എപ്രസിഡന്റ് ബേബി തൊണ്ടാംകുഴി, കെ. സി. എസ്. എല്‍ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ മരിയ ഷാജി, രൂപതചെയര്‍മാന്‍ ഡാര്‍വിന്‍ ജെറാര്‍ഡ് തുടങ്ങിയവര്‍ പ്രസംഗിക്കും.

11-ാം തീയതി രാവിലെ 9. 30 ന് 16 വേദികളിലായി കലാമത്സരങ്ങള്‍ ആരംഭിക്കും. കേരളത്തിലെസീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര രൂപതകളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ആയിരത്തില്‍പ്പരംവിദ്യാര്‍ത്ഥിപ്രതിഭകള്‍ വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കും.

വൈകുന്നേരം 3.00 ന് ദേവമാതാ കോളജ് ഓഡിറ്റോറിയത്തില്‍ ചേരുന്ന സമാപനസമ്മേളനം പാലാരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടികുത്താനാപ്പിള്ളില്‍ അദ്ധ്യക്ഷത വഹിക്കും. മോന്‍സ് ജോസഫ് എം. എല്‍. എ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.രൂപത എഡ്യൂക്കേഷണല്‍ കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അനുഗ്രഹപ്രഭാഷണംനടത്തും.

ആര്‍ച്ചുപ്രീസ്റ്റ് വെരി റവ. ഡോ. ജോസഫ് തടത്തില്‍ സമ്മാനദാനം നിര്‍വഹിക്കും.സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍, രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ്വരകുകാലാപറമ്പില്‍, സംസ്ഥാന ജന. ട്രഷറര്‍ മനോജ് ചാക്കോ, രൂപത ജന. ഓര്‍ഗനൈസര്‍ സോജന്‍ കെ. ജെ,ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോര്‍ജുകുട്ടി ജേക്കബ്,

എല്‍. പി. ബോയ്‌സ് ഹെഡ്മാസ്റ്റര്‍ മാര്‍ട്ടിന്‍ ജോസഫ്,എല്‍. പി. ഗേള്‍സ് ഹെഡ്മിസ്ട്രസ് സി. ലിസ മാത്യൂസ് സി. എം. സി, ഗ്രാമപഞ്ചായത്തംഗം പി. എന്‍.മോഹനന്‍, കെ. സി. എസ്. എല്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഫിലിഫ്‌സ് സിബിച്ചന്‍, രൂപത സെക്രട്ടറി ക്രിസ്റ്റി സണ്ണിതുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

Advertisment