Advertisment

കെ.സി.വൈ.എമ്മിന്റെ സംസ്ഥാനതല പ്രക്ഷോഭ പരിപാടികള്‍ക്ക് ഇന്ന് തുടക്കം

New Update

കോട്ടയം:  കത്തോലിക്ക സഭയിലെ സന്യസ്തരെ അവഹേളിക്കുന്ന പ്രവണതകള്‍ക്കെതിരായും ചര്‍ച്ച് ആക്ടിന്റെ ന്യൂനതകള്‍ സഭയിലെ അല്‍മായരിലേക്ക് എത്തിക്കുന്നതിനും വേണ്ടിയും കെ.സി.വെ.എം. സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കും.

Advertisment

കൊച്ചി രൂപതയുടെ ആതിഥേയത്വത്തില്‍ തോപ്പുംപടി ബി.ഒ. ടി ജംഗ്ഷനില്‍ വച്ചു നടക്കുന്ന സംസ്ഥാനതല പ്രക്ഷോഭപരിപാടി കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ നിര്‍വഹിക്കും.

വരും ദിവസങ്ങളില്‍ കേരളത്തിലെ 32 രൂപതാ കേന്ദ്രങ്ങളിലും 15-ാം തീയതി ഞായറാഴ്ച എല്ലാ ഇടവകകളിലും യോഗങ്ങള്‍ സംഘടിപ്പിക്കപ്പെടുമെന്ന് സംസ്ഥാന പ്രസിഡന്റ് ശ്രീ. സിറിയക് ചാഴിക്കാടന്‍ അറിയിച്ചു. കെ.സി.വൈ.എം. സംസ്ഥാന ഭാരവാഹികളും രൂപതാസമിതി അംഗങ്ങളും പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ബിജോ പി, ബാബു, ജോസ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ് മാത്യു കറുകയില്‍, സന്തോഷ് രാജ്, റോസ്‌മോള്‍ ജോസ്, ടീന കെ. എസ്., ഷാരോണ്‍ കെ. റെജി, സി. റോസ് മെറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment