Advertisment

യുവതികളുടെ ശാക്തീകരണത്തിനും വളര്‍ച്ചയ്ക്കും വേണ്ടി നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് കെ.സി.വൈ.എം.: തോമസ് ചാഴിക്കാടന്‍ എം. പി.

New Update

കോട്ടയം:  യുവതികളുടെ ശാക്തീകരണത്തിനും വളര്‍ച്ചയ്ക്കും വേണ്ടി നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് കെ.സി.വൈ.എം. എന്ന് കോട്ടയം എം. പി. തോമസ് ചാഴിക്കാടന്‍. വിജയപുരം രൂപതയുടെ ആതിഥേയത്വത്തില്‍ നടത്തപ്പെട്ട കെ.സി.വൈ.എം സംസ്ഥാന വനിത ക്യാമ്പ് 'പ്രചോദിനി-2019' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

സംസ്ഥാന വൈസ് പ്രസിഡന്റ് കുമാരി ഡെലിന്‍ ഡേവിഡ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിന് വിജയപുരം രൂപത ചാന്‍സലര്‍ മോണ്‍. ജോസ് നവെസ് മുഖ്യപ്രഭാഷണം നടത്തി. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം സാമൂഹിക പ്രവര്‍ത്തകയും ട്രെയിനറുമായ നിഷ ജോസ് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ 32 രൂപതകളില്‍ നിന്നായി യുവതികള്‍ പങ്കെടുത്ത ക്യാമ്പില്‍ സമൂഹത്തില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍, വിശ്വാസവും പ്രബുദ്ധതയും, സ്ത്രീകളും ആരോഗ്യപ്രശ്‌നങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകളും സംഘടിപ്പിക്കപ്പെട്ടു.

സിസ്റ്റര്‍ റോസ് മെറിന്‍ എസ്.ഡി., സിറിയക് ചാഴിക്കാടന്‍, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ഫാ. ജോണ്‍ വിയാനി, സിസ്റ്റര്‍ റാണി സി.എം.എം., റോസ്‌മോള്‍ ജോസ്, ടീന കെ.എസ്., ഡെനിയ സിസി ജയന്‍, ബിജോ പി. ബാബു, ജോസ് റാല്‍ഫ്, തേജസ് മാത്യു കറുകയില്‍, ഷാരോണ്‍ കെ. റെജി തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment