Advertisment

കെഎം മാണി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത നേതാവ് - മോൺ. ജോസഫ് വാണിയപുരയ്‌ക്കൽ

New Update

കോട്ടയം:  കേരളാ കോൺഗ്രസ് എം നേതാവ് കെ എം മാണിസാറിന്റെ എൺപ്പത്തിയേഴാമത്‌ ജന്മദിനം കേരളാ യൂത്ത്‌ ഫ്രണ്ട് എം സംസ്ഥാന കമ്മറ്റി കാരുണ്യദിനമായി ആചരിച്ചു.

Advertisment

publive-image

കുമരകം സംരക്ഷ ഭവനിൽ നടത്തിയ സമ്മേളനം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപുരയ്ക്കൽ ഉത്‌ഘാടനം ചെയ്തു. പാവങ്ങളോട് അനുകമ്പയോടെ പ്രവർത്തിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു കെഎം മാണി എന്ന് അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സംസ്ഥാന ചരിത്രത്തിലെ സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുക്കുവാൻ അദ്ദേഹത്തിനായി. കാരുണ്യ ചികിത്സാ ധനസഹായ പദ്ധതി ജനങ്ങൾക്ക്‌ വളരെ ഉപകാരപ്രദമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

publive-image

യൂത്ത്‌ ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക അധ്യക്ഷത വഹിച്ചു. . കേരളാ കോൺഗ്രസ്‌ എം ഉന്നതാധികാര സമതി അംഗം തോമസ് ചാഴികാടൻ എംപി അനുസ്മരണ പ്രഭാഷണം നടത്തി.

publive-image

കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ്‌ വർഗീസ് ആന്റണി, കേരളാ കോൺഗ്രസ്‌ എം സംസ്ഥാന സെക്രട്ടറി അഡ്വ.പ്രിൻസ് ലൂക്കോസ്,സിസ്റ്റർ ട്രീസാ, ബിജു കുന്നേപ്പറമ്പൻ, ജോസഫ് സൈമൺ,

സുമേഷ് ആൻഡ്രൂസ്, വിജയ് മരേട്ട്, ജോസ് ഇടവഴിക്കൻ, ബിനു ചെങ്ങളം, ഷെയിൻ ജോസഫ്, അഖിൽ ഉള്ളംപള്ളി, രാജേഷ് പള്ളം, എൽബി കുഞ്ചറക്കാട്ടിൽ, ഷിജോ ഗോപാലൻ, മനോജ്‌ മറ്റമുണ്ടാ,ബെന്നി മണ്ണാറ, ജോയൻ പൗവത്ത്‌, അജിതാ സിങ്, ദീപക് ഒറവണകുളം എന്നിവർ പ്രസംഗിച്ചു.

Advertisment