Advertisment

കെ.എസ്‌.ആര്‍.ടി.സി.യെ തകര്‍ക്കുവാന്‍ സ്വകാര്യ ബസ്‌ ലോബി

New Update

കുറവിലങ്ങാട്‌:  കെ.എസ്‌.ആര്‍.ടി.സി.ബസുകളുടെ ടൈം ഷെഡ്യൂളില്‍ മാറ്റം വരുത്തി സര്‍വ്വീസ്‌ നഷ്‌ടത്തിലാണ്‌ എന്ന്‌ വരുത്തിത്തീര്‍ത്ത്‌ കെ.എസ്‌.ആര്‍.ടി.സി. ബസുകളുടെ സര്‍വ്വീസ്‌ നിര്‍ത്തിക്കുവാന്‍ സ്വകാര്യ ബസ്‌ ഉടമകളുടെ ലോബി രംഗത്ത്‌.

Advertisment

കോട്ടയം ജില്ലയില്‍ നിന്ന്‌ വിവിധ സ്ഥലങ്ങളിലേയ്‌ക്ക്‌ സര്‍വ്വീസ്‌ നടത്തുന്ന  കെ എസ്‌ ആര്‍ ടി സി ബസുകള്‍ നിര്‍ത്തിക്കുവാനാണ്‌ ശ്രമം.  കെ എസ്‌ ആര്‍ ടി സി ബസുകള്‍ നഷ്‌ടത്തിലാക്കുവാന്‍ സ്വകാര്യബസുടമകളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നത്‌ കെ എസ്‌ ആര്‍ ടി സിയിലെ ഭരണ-പ്രതിപക്ഷ യൂണിയനുകളുടെ നേതാക്കളും ഉണ്ട്‌ എന്നതാണ്‌ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്‌.

കോട്ടയം, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, പാലാ, ഡിപ്പോകളില്‍ നിന്ന്‌ ദീര്‍ഘദൂര സര്‍വ്വീസ്‌ നടത്തുന്ന കെ എസ്‌ ആര്‍ ടി സി ബസുകളാണ്‌ നിര്‍ത്തലാക്കാന്‍ സ്വകാര്യബസുടമകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

സ്ഥിരമായി സര്‍വ്വീസ്‌ നടത്തുന്ന ബസുകള്‍ നിര്‍ത്തലാക്കിയാല്‍ വന്‍ലാഭം കൊയ്യുവാനാണ്‌ സ്വകാര്യബസ്‌ ലോബികളുടെ ലക്ഷ്യം. അതിനായി നഷ്‌ടത്തിന്റെ കണക്ക്‌ പെരുപ്പിച്ച്‌ കാണിച്ചാണ്‌ സര്‍വ്വീസ്‌ മുടക്കുന്നത്‌. സ്വകാര്യബസ്‌ ലോബിയെ സഹായിക്കുന്ന ജീവനക്കാരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്‌.

Advertisment