Advertisment

കുടശ്ശനാട് സ്റ്റീഫൻസ് കത്തീഡ്രലിൽ നിന്നും വട്ടശ്ശേരിൽ തിരുമേനിയുടെ കബറിലേക്ക് തീർത്ഥയാത്ര നടത്തി

author-image
സാജു സ്റ്റീഫന്‍
Updated On
New Update

കോട്ടയം: മലങ്കരസഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ 86-മത് ഓർമ്മപെരുന്നാളിനോടനുബന്ധിച്ചു കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജനപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വിശുദ്ധൻറെ കബറിടം സ്ഥിതി ചെയ്യുന്ന പഴയ സെമിനാരിയിലേക്ക് തീർഥയാത്ര നടത്തി.

Advertisment

publive-image

ഇടവകയുടെ സഹവികാരി റവ. ഫാ. മത്തായി സക്കറിയയുടെ നേതൃത്വത്തിൽ പള്ളിഭാഗം, പടിഞ്ഞാറു ഭാഗം, തുരുത്തേൽ ഭാഗം യുവജന പ്രസ്ഥാനങ്ങൾ സംയുക്തമായാണ് തീർത്ഥാടനം നടത്തിയത്.

publive-image

കുടശ്ശനാട് സ്റ്റീഫൻസ് കത്തീഡ്രലിൽ നിന്നും ധൂപ പ്രാർത്ഥനയ്ക്ക് ശേഷം പുറപ്പെട്ട യാത്ര കോട്ടയം ചെറിയ പള്ളിയിൽ എത്തുകയും തുടർന്ന് അവിടെ നിന്നും പഴയസെമിനാരിയിലേക്ക് നടന്ന , പ്രദക്ഷിണത്തിൽ പങ്കാളികളാകുകയും ചെയ്തു.

publive-image

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപെരുന്നാൾ കൊണ്ടാടുന്ന ദിവസം തീർത്ഥയാത്ര തുടങ്ങിവെച്ചത് ആദ്യമായി കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ യുവജനപ്രസ്ഥാനമാണ്. 2003 മുതൽ നടത്തുന്ന തീർത്ഥയാത്ര തുടർച്ചയായ പതിനേഴാം വർഷമാണ് ഭക്തി വിശ്വാസപൂർവ്വം സംഘടിപ്പിച്ചത്.

publive-image

Advertisment