Advertisment

കുറവിലങ്ങാട് അഭിഷേകാഗ്നി കണ്‍വന്‍ഷന് തുടക്കമായി

New Update

കുറവിലങ്ങാട്:  മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാട ദേവാലയം ആതിഥ്യമരുളുന്ന മൂന്നാമത് അഭിഷേകാഗ്നി കണ്‍വന്‍ഷന് തുടക്കമായി. ആയിരക്കണക്കായ വിശ്വാസികളെ സാക്ഷിയാക്കി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

Advertisment

പാരമ്പര്യങ്ങളുടെ ട്രഷറിയാണ് കുറവിലങ്ങാടെന്നും പൈതൃതകങ്ങളെ ഹൃദയത്തില്‍ സൂക്ഷിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിലൂടെ മാനവികതയ്ക്ക് ജന്മംനല്‍കാനാവണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ശുശ്രൂഷകള്‍ തിടുക്കത്തില്‍ ആവശ്യപ്പെടുന്ന സംസ്ഥാനത്താണ് നാം ജീവിക്കുന്നതെന്നും ബിഷപ് പറഞ്ഞു. മാനവികതയിലേക്ക് തുറവിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ബിഷപ് പറഞ്ഞു.

publive-image

ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന കണ്‍വന്‍ഷന്‍ 29ന് സമാപിക്കും. ആദ്യദിനം ഫാ. സാംസണ്‍ മണ്ണൂര്‍ വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, അസി.വികാരിയും ജനറല്‍ കണ്‍വീനറുമായ ഫാ. മാത്യു വെണ്ണായപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ജപമാലപ്രദക്ഷിണവും നടത്തി. പ്രളയദുരിതബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.

രണ്ടാംദിനത്തില്‍ രാമപുരം ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. ഇന്ന് (തിങ്കള്‍ തലയോലപറമ്പ് പള്ളി വികാരി ഫാ. ജോണ്‍ പുതുവയും നാളെ (ചൊവ്വ) പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലും വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. സമാപനദിനത്തില്‍ അതിരമ്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. എല്ലാദിവസവും വൈകുന്നേരം നാലിനാണ് വിശുദ്ധ കുര്‍ബാന.

സംസ്ഥനത്തെ പ്രളയക്കെടുതികള്‍ കണക്കിലെടുത്ത് കൂറ്റന്‍ പന്തലടക്കം ഉപേക്ഷിച്ചാണ് ഇത്തവണ കണ്‍വന്‍ഷന്‍ നടക്കുന്നത്. പള്ളിയിലും പാരിഷ് ഹാളിലുമായാണ് ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് ചെലവ് പരമാവധി കുറച്ചിട്ടുള്ളതെന്ന് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ അറിയിച്ചു.

Advertisment