Advertisment

മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 26, 27 തീയതികളില്‍ കുറവിലങ്ങാട് പള്ളിയില്‍

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കുറവിലങ്ങാട്:  സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 26, 27 തീയതികളില്‍ സഭയിലെ ഏക മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ദേവാലയമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം സന്ദര്‍ശിക്കും.

Advertisment

കുറവിലങ്ങാട് ഇടവകയെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ദേവാലയമാക്കി ഉയര്‍ത്തിയതിന്റെ ഭാഗമായി എല്ലാ വര്‍ഷവും മേജര്‍ ആര്‍ച്ച്ബിഷപ് നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ആദ്യ സന്ദര്‍ശനമാണ് 26,27 തീയതികളിലായി നടക്കുന്നത്.

publive-image

26ന് വൈകുന്നേരം 6.15ന് മേജര്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട് ഇടവക ദേവാലയത്തില്‍ എത്തിച്ചേരും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫൊറോനയിലെ വൈദികരും സന്യസ്തരും വിശ്വാസികളും ചേര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പിനെ സ്വീകരിക്കും. 6.20ന് ജപമാല-മെഴുകുതിരി പ്രദക്ഷിണം. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ശ്ലൈഹിക ആശീര്‍വാദം നല്‍കും.

തുടര്‍ന്ന് കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം മേജര്‍ ആര്‍ച്ച്ബിഷപ്പില്‍ നിന്ന് 16 ഇടവക ദേവാലയങ്ങളും നസ്രത്ത്ഹില്‍ തിരുക്കുടുംബ ദേവാലയവും ഏറ്റുവാങ്ങും.

കുറവിലങ്ങാട് ഫൊറോനയിലെ കാളികാവ്, കാട്ടാമ്പാക്ക്, കൂടല്ലൂര്‍, കുറിച്ചിത്താനം, മണ്ണയ്ക്കനാട്, മരങ്ങാട്ടുപിള്ളി, മോനിപ്പള്ളി, പാലയ്ക്കാട്ടുമല, രത്‌നഗിരി, ഉദയഗിരി, വാക്കാട്, വയല എന്നീ ഇടവകകളും മുന്‍പ് കുറവിലങ്ങാട് ഫൊറോനയുടെ ഭാഗമായിരുന്ന ജയ്ഗിരി, കാഞ്ഞിരത്താനം, കളത്തൂര്‍, സ്ലീവാപുരം ഇടവകകളും ഇടവകാതിര്‍ത്തിയിലെ വിവിധ ആശ്രമ ദേവാലയങ്ങളുമാണ് മുത്തിയമ്മയുടെ തിരുസ്വരൂപം ഏറ്റുവാങ്ങി നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ദൈവാലയങ്ങളിലെത്തിച്ച് പ്രതിഷ്ഠിക്കുക.

കഴിഞ്ഞ വര്‍ഷം അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം, ചെത്തിപ്പുഴ ധ്യാന കേന്ദ്രം എന്നിവിടങ്ങളിലേക്കും വിദേശങ്ങളിലെ ചില ഇടവകകളിലേക്കും കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം ആഘോഷമായി എത്തിച്ച് പ്രതിഷ്ഠിച്ചിരുന്നു.

7.30ന് ഫൊറോനയിലെ വൈദികരുടെ സമ്മേളനത്തിലും തുടര്‍ന്ന് പള്ളിയോഗത്തിലും മേജര്‍ ആര്‍ച്ച്ബിഷപ്പും പാലാ രൂപതാധ്യക്ഷനും പങ്കെടുക്കും.

27ന് രാവിലെ 8.30ന് ഇടവകയിലെ വിവിധ ഭക്തസംഘടന അംഗങ്ങളുടെ യോഗത്തില്‍ മേജര്‍ ആര്‍ച്ചബിഷപ് പങ്കെടുത്ത് സന്ദേശം നല്‍കും. 10ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന.

മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനീയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പന്‍കുറ്റി, സ്‌പെഷ്യല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും.

കുറവിലങ്ങാട് : ഉറവയും ഉറവിടവും എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, കുറവിലങ്ങാട്ടെ മരിയന്‍ പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെടുത്തി ബെന്നി കോച്ചേരി എഴുതിയ 'കുറയാതെ കാക്കുന്നവള്‍: കുറവിലങ്ങാട് മുത്തിയമ്മ, എന്നീ പുസ്തകങ്ങളുടെ പ്രകാശനം മേജര്‍ ആര്‍ച്ച്ബിഷപ് നിര്‍വഹിക്കും.

2.30ന് കുടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനത്തില്‍ പങ്കെടുത്ത് മേജര്‍ ആര്‍ച്ച്ബിഷപ് സന്ദേശം നല്‍കും. ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളുടേയും ഫോട്ടോ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഡയറക്ടറിയുടെ പ്രകാശനവും മേജര്‍ ആര്‍ച്ച്ബിഷപ് നിര്‍വഹിക്കും.

Advertisment