Advertisment

മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാള്‍

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കുറവിലങ്ങാട്:   മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിന് 31ന് കൊടിയേറും. സെപ്റ്റംബര്‍ എട്ടിന് പ്രധാനതിരുനാള്‍ ആചരണം നടക്കും.

Advertisment

തിരുനാളിന് കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ തലേദിനമായ 31ന് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ കൊടിയേറ്റും. നസ്രാണി സംഗമത്തിന്റെ ഭാഗമായി നടക്കുന്ന ഇടവകാംഗങ്ങളായ വൈദികരുടേയും സന്യസ്തരുടേയും സംഗമത്തെതുടര്‍ന്നാണ് തിരുനാള്‍ കൊടിയേറ്റ്. ഇടവകാംഗങ്ങളായ വൈദികരുടെ കാര്‍മികത്വത്തില്‍ സമൂഹബലി നടക്കും.

തുടര്‍ന്ന് ജപമാല മെഴുകുതിരി പ്രദക്ഷിണം. നസ്രാണി മഹാസംഗമദിനമായ സെപ്റ്റംബര്‍ ഒന്നിന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, ചിക്കാഗോ രൂപത മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. പ്രധാന തിരുനാള്‍ ദിനമായ എട്ടിന് പാലാ രൂപതാമെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.

തിരുനാളിന്റെ ഓരോ ദിവസങ്ങളിലും ഓരോ പ്രത്യേക ദിനാചരണങ്ങളും ഒരുക്കിയിട്ടുണ്ട്. സമര്‍പ്പിത ദിനത്തോടെ ആരംഭിയ്ക്കുന്ന ദിനാചരണങ്ങള്‍ കുറവിലങ്ങാട് നസ്രാണി മഹാസംഗമം, സംഘടനാദിനം, കുടുംബകൂട്ടായ്മാദിനം, സമര്‍പ്പണദിനം, കുമ്പസാരദിനം, കര്‍ഷക ദിനം, കൃതജ്ഞതാദിനം എന്നിങ്ങനെ ആചരിക്കും. പ്രധാന തിരുനാള്‍ ദിനത്തില്‍ മേരിനാമധാരി സംഗമവും നടക്കും.

തിരുനാളിന് മുന്നോടിയായുള്ള മരിയന്‍ കണ്‍വെന്‍ഷന്‍ 25 മുതല്‍ 29 വരെ തിയതികളില്‍ നടക്കും.

Advertisment