Advertisment

സ്ക്കൂൾ സമയം പാലിക്കാതെ ടോറസ് ലോറികളുടെ അനധികൃത ഓട്ടം. നടപടി എടുക്കാതെ പോലീസ്

New Update

കുറവിലങ്ങാട്:  മണ്ണെടുപ്പ് കേന്ദ്രങ്ങളിൽ നിന്ന് ലോഡുമായി ടിപ്പർ ടോറസ് ലോറികൾ സമയക്രമം പാലിക്കാതെ അനധിക്യതമായി ഓടുന്നു.  ഇലയ്ക്കാട് വയലാ റോഡിൽ ആയിരുന്നു വാഴാഴ്ച രാവിലെ ടോറസ് ലോറികളുടെ സമയക്രമം പാലിക്കാതെയുള്ള ഓട്ടം.

Advertisment

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ക്കൂൾ ബസുകൾ ഈ സമയം വിദ്യാർത്ഥികളുമായി ഈ റോഡിലൂടെ സർവ്വീസ് നടത്തുന്നുണ്ട്. ഇവർക്ക് ഭീക്ഷണിയാകുന്ന തരത്തിലാണ് ലോറികളുടെ സർവ്വീസ്.

publive-image

<ഇലയ്ക്കാട് വയലാ റോഡിൽ സ്ക്കൂൾ ബസിനെ മറികടക്കുന്ന ടോറസ് ലോറി>

മണ്ണെടുപ്പ് കേന്ദ്രത്തിന് സമീപം സ്ക്കൂൾ ബസുകൾക്കോ മറ്റ് വാഹനങ്ങൾക്കോ പോകാൻ പറ്റാത്ത രീതിയിൽ ലോറികൾ പാർക്ക് ചെയ്യുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

ഇവയെല്ലാം ചൂണ്ടിക്കാട്ടി നിരവധി തവണ മരങ്ങാട്ടു പിള്ളി പോലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും യാതൊരു വിധ നടപടി എടുക്കുവാനോ റോഡിൽ ചെക്കിംഗ് നടത്തുവാനോ മരങ്ങാട്ടു പിള്ളി പോലിസ് കൂട്ടാക്കിയില്ല.

രാവിലെ 8.30 തി നും 9.30 തി നും ഇടയിൽ ടിപ്പർ ടോറസ് ലോറികൾക്ക് പൊതു റോഡുകളിൽ ഗതാഗത നിരോധനം കോടതി നടപ്പാക്കിയിരുന്നു. ഇത് കാറ്റിൽ പറത്തിയാണ് അനധികൃത മണ്ണ് കടത്ത് സംഘങ്ങളെ സഹായിക്കുന നിലപാട് പോലീസ് സ്വീകരിക്കുന്നത്.

 

Advertisment