Advertisment

കുറവിലങ്ങാട്ട് മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സന്ദര്‍ശനം പാര്‍ക്കിംഗ് ക്രമീകരണം ഇങ്ങനെ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കുറവിലങ്ങാട്:  മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് പള്ളിയിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനും മുത്തിയമ്മയുടെ തിരുസ്വരൂപം ഏറ്റുവാങ്ങുന്നതിനുമായി എത്തുന്ന വാഹനങ്ങള്‍ക്ക് വിപുലമായ പാര്‍ക്കിംഗ് ഒരുക്കിയിട്ടുണ്ട്.

Advertisment

കാഞ്ഞിരത്താനം ഇടവകയില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ സെന്റ് മേരീസ് ബോയ്‌സ് എല്‍പി സ്‌കൂള്‍ മൈതാനത്താണ് പാര്‍ക്ക് ചെയ്യേണ്ടത്. വയലാ ഇടവകയില്‍ നിന്നുള്ള വാഹനങ്ങള്‍ പള്ളിയുടെ തെക്കുഭാഗത്തെ മൈതാനത്താണ് പാര്‍ക്ക് ചെയ്യേണ്ടത്.

സ്ലീവാപുരം ഇടവകക്കാര്‍ കോളജ് മൈതാനത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. കാളികാവ്, കാട്ടാമ്പാക്ക്, കൂടല്ലൂര്‍, കുറിച്ചിത്താനം, മണ്ണയ്ക്കനാട്, മരങ്ങാട്ടുപിള്ളി, മോനിപ്പള്ളി, പാലയ്ക്കാട്ടുമല, രത്നഗിരി, ഉദയഗിരി, വാക്കാട്, ജയ്ഗിരി, കളത്തൂര്‍ ഇടവകകളില്‍ നിന്നെത്തുന്നവര്‍ കോളജ് മൈതാനം, പള്ളിയുടെ വടക്ക് വശത്തുള്ള പാര്‍ക്കിംഗ് മൈതാനം, തെക്കുവശത്തുള്ള പാര്‍ക്കിംഗ് മൈതാനം, പാരിഷ് ഹാളിന് സമീപമുള്ള മൈതാനം എന്നിവ പ്രയോജനപ്പെടുത്തണം. ഇരുചക്രവാഹനങ്ങള്‍ സെന്റ് മേരീസ് ഗേള്‍സ് എല്‍പി സ്‌കൂളിലും പള്ളിയ്ക്ക് സമീപമുള്ള കപ്പല്‍ മൈതാനത്തുമാണ് പാര്‍ക്ക് ചെയ്യേണ്ടത്.

പള്ളിയില്‍ നിന്ന് ജൂബിലി കപ്പേളയിലേക്ക് ജപമാലപ്രദക്ഷിണം നടക്കുന്ന പള്ളിറോഡില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

Advertisment