Advertisment

ഇടുക്കി രൂപതയുടെ പ്രളയ ദുരിതാശ്വാസത്തിന് കുറവിലങ്ങാട് ഇടവകയുടെ സഹായം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കുറവിലങ്ങാട്:  ഇടുക്കി രൂപതയുടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കുറവിലങ്ങാട് ഇടവകയുടെ സഹായം കൈമാറി. കുറവിലങ്ങാട് ഉറവിടങ്ങളുടെ പുണ്യഭൂമിയാണെന്ന് സഹായം ഏറ്റുവാങ്ങിയ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.

publive-image

<കുറവിലങ്ങാട് പള്ളിയിലെത്തിയ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പള്ളിയുടെ യോഗശാലയില്‍ സന്ദേശം നല്‍കുന്നു. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ സമീപം>

പ്രളയത്തെ അതിജീവിക്കാനായി സഭയും പാലാ രൂപതയും നടത്തിയ പ്രവര്‍ത്തനങ്ങളെ ബിഷപ് പ്രത്യേകം സ്മരിച്ചു. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പന്‍കുറ്റി, കൈക്കാരന്മാര്‍, യോഗപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ബിഷപ്പിനെ സ്വീകരിച്ചു.

Advertisment