Advertisment

കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാള്‍ ഒരുക്കങ്ങള്‍ സജീവമായി

New Update

കുറവിലങ്ങാട്:  കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാളിനുള്ള ഒരുക്കങ്ങള്‍ സജീവമായി. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയം ഇക്കുറി 2020 ഫെബ്രുവരി മൂന്ന്, നാല്, അഞ്ച് തിയതികളിലാണ് മൂന്ന് നോമ്പി ആതിഥ്യമരുളുന്നത്.

Advertisment

ദൈവമാതാവിന്റെ കുറവിലങ്ങാട്ടെ പ്രത്യക്ഷീകരണം അനുസ്മരിക്കുന്ന തിരുനാളിനുള്ള ഒരുക്കങ്ങള്‍ നടത്തനായി കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. കപ്പല്‍ പ്രദക്ഷിണം ഇക്കുറി ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞ് ഒന്നിന് നടക്കും.

ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തില്‍ സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് ജനറല്‍ കണ്‍വീനറായി 72 അംഗ പള്ളിയോഗമാണ് തിരുനാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

യോഗപ്രതിനിധികള്‍ ചെയര്‍മാന്മാരും കണ്‍വീനര്‍മാരുമായുള്ള കമ്മിറ്റിയില്‍ ഇടവകയിലെ 81 കുടുംബകൂട്ടായ്മകളുടെ ഭാരവാഹികള്‍ അംഗങ്ങളാകും. വിവിധ അത്മായ ഭക്തസംഘടനാംഗങ്ങളും വിവിധ കമ്മിറ്റികളില്‍ അംഗങ്ങളാകും.

സര്‍ക്കാര്‍ തലത്തില്‍ വിവിധ വകുപ്പുകളുട ഏകോപനവും ഇടപെടലുകളും തിരുനാളിന്റെ ഭാഗമായി നടത്തും. വിദേശങ്ങളില്‍ നിന്നടക്കമുള്ളവര്‍ പങ്കെടുക്കുന്ന തിരുനാളെന്നത് കണക്കിലെടുത്താണ് ഉദ്യോഗസ്ഥതല യോഗം വിളിച്ചുചേര്‍ത്ത് ക്രമീകരണങ്ങള്‍ നടപ്പിലാക്കുകയു വിലയിരുത്തുകയും ചെയ്യുന്നത്.

Advertisment