Advertisment

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് അക്ഷയ ഊര്‍ജ്ജ പദ്ധതികളുടെ ഉദ്ഘാടനം 2019 ജനുവരി 27 ന്

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കുറവിലങ്ങാട്:  വൈദ്യുതി ഉല്‍പാദന രംഗത്ത് പുതിയ സാദ്ധ്യതകള്‍ കണ്ടെത്തിക്കൊണ്ട് സൗര ഊര്‍ജ്ജ പദ്ധതികള്‍ക്ക് വലിയ പ്രാധാന്യം കൈവന്നിരിക്കുന്നു. നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും ടെറസ്സില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനും സ്വന്തം ഉപയോഗ ശേഷം അധികമുള്ള വൈദ്യുതി ഇലക്ട്രിസിറ്റി ബോര്‍ഡിന് കൈമാറുന്നതിനും ഇന്ന് സംവിധാനമുണ്ട്.

Advertisment

publive-image

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസ് സമുച്ഛയത്തിന് മുകളില്‍ 10ഗ ണ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായി. പഞ്ചായത്തിലെ ഉപയോഗ ശേഷം അധികം വരുന്ന വൈദ്യുതി ഇല്കട്രിസിറ്റി ബോര്‍ഡിനു കൈമാറുകയും അതിന്റെ വില പഞ്ചായത്തില്‍ ലഭിക്കുകയും ചെയ്യുന്ന ഓണ്‍ഗ്രിഡ് രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പഞ്ചായത്ത് ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലും 10ഗ ണ സോളാര്‍ സിസ്റ്റം സ്ഥാപിച്ച് ആവശ്യമായ വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിന് 2019-20 വര്‍ഷം പദ്ധതി ഉണ്ട്.

കുറവിലങ്ങാട് പഞ്ചായത്ത് 2018-19 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി അക്ഷയ ഊര്‍ജ്ജ പദ്ധതിയുടെ ഭാഗമായി 5 പ്രൊജക്റ്റുകള്‍ നടപ്പാക്കുകയാണ്.

1. 70 ഗുണഭോക്താക്കള്‍ക്ക് 50 ശതമാനം സബ്‌സിഡിയോട് കൂടി 100 ഗണ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് 14 ലക്ഷം രൂപയുടെ പദ്ധതി

2. 18 എസ് റ്റി കുടുംബങ്ങള്‍ക്ക് 100 ശതമാനം സബ്‌സിഡിയോട് കൂട് സൗരോര്‍ജ്ജ വിളക്കുകള്‍ നല്‍കുന്ന പദ്ധതി ( തുക 62550)

3. 104 എസ് സി കുടുംബങ്ങള്‍ക്ക് 90 ശതമാനം സബ്‌സിഡിയോട് കൂടി സൗരോര്‍ജ്ജ വിളക്കുകള്‍ നല്‍കുന്ന പദ്ധതി (തുക 369500)

4. 280 ബി പി എല്‍ കുടുംബങ്ങള്‍ക്ക് 90 ശതമാനം സബ്‌സിഡിയോട് കൂടി സൗരോര്‍ജ്ജ വിളക്കുകള്‍ നല്‍കുന്ന പദ്ധതി (തുക 980000)

5. പഞ്ചായത്ത് ഓഫീസ് സമുച്ഛയത്തില്‍ 10ഗ ണ സോളാര്‍ പാനല്‍ (തുക 890000)

പദ്ധതികളുടെ ഉദ്ഘാടനം 2019 ജനുവരി 27-ാം തീയതി 1 മണിയ്ക്ക് ബഹുമാനപ്പെട്ട കേരള വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. എം എം മണി നിര്‍വ്വഹിക്കുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ അഡ്വ. മോന്‍സ് ജോസഫ് എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ , ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും.

Advertisment