Advertisment

കുറവിലങ്ങാട് അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

New Update

കുറവിലങ്ങാട്:  മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയം ആതിഥ്യമരുളുന്ന നസ്രാണി മഹാസംഗമത്തിന്റെ സ്മരണാര്‍ത്ഥം ഇടവകയുടെ നേതൃത്വത്തില്‍ ലക്ഷ്യമിടുന്ന അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.

Advertisment

publive-image

അഷ്ടഭവനങ്ങള്‍ അഷ്ടഭാഗ്യങ്ങളാണെന്ന് ബിഷപ് പറഞ്ഞു. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, ഭവനനിര്‍മ്മാണ പദ്ധതിയുടേയും നസ്രാണി മഹാസംഗമത്തിന്റേയും ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് കുറ്റിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ഭൂരഹിതരായ എട്ട് കുടുംബങ്ങള്‍ക്കാണ് ഭൂമിയും വീടും ഇടവക സമ്മാനിക്കുന്നത്. 600 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള വീടുകള്‍ നസ്രാണി മഹാസംഗമം നടക്കുന്ന സെപ്റ്റംബര്‍ ഒന്നിന് കൈമാറാനാണ് തീരുമാനം. ഇടവകാംഗമായ പുതിയിടത്ത് ജോസഫ് ദാനമായി നല്‍കിയ സ്ഥലത്താണ് വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്.

Advertisment