കാഞ്ഞിരപ്പള്ളി മുൻ എംഎൽഎ കെ.വി.കുര്യൻ (90) അന്തരിച്ചു

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, September 14, 2018

കോട്ടയം: കാഞ്ഞിരപ്പള്ളി മുൻ എംഎൽഎയും സഹകാരിയും രാഷ്ട്രദീപിക മുൻ ഡയറക്ടറുമായ പൊട്ടകുളം കെ.വി.കുര്യൻ (90) അന്തരിച്ചു. മുണ്ടക്കയത്തെ വസതിയിൽ ഇന്നുച്ചകഴിഞ്ഞ് 2.30നായിരുന്നു വിയോഗം.

കേരള കോണ്‍ഗ്രസ് ടിക്കറ്റിലാണ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയത്. പിന്നീട് കോണ്‍ഗ്രസ്-ഐയിലേക്ക് മടങ്ങി. ദീർഘകാലം മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റായിരുന്നു.

കോണ്‍ഗ്രസുകാരനും ഡിസിസി അംഗവുമായിരിക്കെ കേരള കോണ്‍ഗ്രസിന്‍റെ സ്ഥാപനത്തിന് മുൻനിരയിലുണ്ടിയിരുന്നു. 1980-കളിൽ വീണ്ടും കോണ്‍ഗ്രസിൽ തിരിച്ചെത്തി. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംസ്കാരം ശനിയാഴ്ച 3.30ന് വേലനിലം പള്ളിയിൽ നടക്കും.

×