Advertisment

കുട്ടനാട്ടിൽ ശുദ്ധജല വിതരണവുമായി ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ്

New Update

മരങ്ങാട്ടുപിള്ളി:  ലേബര്‍ ഇന്‍ഡ്യയുടെ നേതൃത്വത്തില്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ മൂന്നാം ഘട്ട പ്രവര്‍ത്തങ്ങള്‍ക്കു തുടക്കമായി. കുട്ടനാട് നീലംപേരൂര്‍ പഞ്ചായത്തില്‍ കൈനടി പ്രദേശങ്ങളില്‍ നടത്തിയ ശുദ്ധജലവിതരണത്തോട് കൂടിയാണ് വീണ്ടും ദുരിതബാധിതരുടെ സഹായത്തിനായി ലേബര്‍ ഇന്‍ഡ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്തിയത്.

Advertisment

publive-image

ടാങ്കര്‍ ലോറികളില്‍ സഞ്ചരിച്ചുകൊണ്ട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ജലവിതരണം നടത്തി. നീലംപേരൂരില്‍ നടന്ന മൂന്നാം ഘട്ട ജലവിതരണം ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര ഫ്‌ളാഗ് ഓഫ് ചെയ്തു.

publive-image

ഫാ: സെബാസ്റ്റ്യന്‍ പുന്നശ്ശേരിയില്‍, ഫാ: കരികൊമ്പന്‍, മനോജ് മാത്യു പാലാത്ര, ജോണി ജോസഫ്, ക്രിസ് തോമസ് സജി, ജെസ് തോമസ് സജി, സജിമോന്‍ കെ. ആര്‍ തുടങ്ങിയവര്‍ ജലവിതരണത്തിനു നേതൃത്വം നല്‍കി.

ആദ്യഘട്ടത്തില്‍ കുട്ടനാടന്‍ മേഖലയില്‍ പലവ്യജ്ഞനങ്ങളും, വസ്ത്രങ്ങളും വിതരണം ചെയ്യുകയുണ്ടായി. രണ്ടാം ഘട്ടത്തില്‍ ആലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂര്‍, പറവൂര്‍ എന്നീ ദുരിത ബാധിത പ്രദേശങ്ങളില്‍ 60000 ലിറ്റര്‍ കുപ്പിവെള്ള വിതരണവും നടത്തിയിരുന്നു.

Advertisment