Advertisment

സഹോദയ കായിക മേള: ആതിഥേയരായ ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ മുൻപിൽ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

മരങ്ങാട്ടുപിള്ളി:  സഹോദയ കായികമേളയുടെ ആദ്യദിനം 37 ഇനങ്ങളുടെ ഫൈനൽ മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആതിഥേയരായ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ 12 സ്വർണ്ണവും, 1 വെള്ളിയും, 1 വെങ്കലവും ആയി 95.5 പോയിന്റ്മായി മുൻപിൽ. കടുത്തുരുത്തി സെയിന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ 69 പോയിന്റ്മായി രണ്ടാം സ്ഥാനത്തും, ഏറ്റുമാനൂർ ഏബൻ ഏസർ ഇന്റർനാഷണൽ സ്കൂൾ 39 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

Advertisment

publive-image

കായികമേളയുടെ ആദ്യദിനത്തിലെ മീറ്റ് റെക്കോർഡുകൾ;

സഹോദയ കായികമേളയുടെ ആദ്യദിനം 4 മീറ്റ് റെക്കോർഡുകൾ ആണ് പിറന്നത്. ആൺകുട്ടികളുടെ 19 വയസ്സിൽ താഴെ ഡിസ്‌കസ് ത്രോയിൽ സാൻജോസ് പബ്ലിക് സ്കൂൾ ചൂണ്ടച്ചേരിയിലെ കിരൺ സിറിയക് 34.01 മീറ്റർ ദൂരം എറിഞ്ഞു കൊണ്ട് ലേബർ ഇന്ത്യ സ്കൂളിലെ സ്റ്റീവ് എബ്രഹാം 2017 ൽ സ്ഥാപിച്ച 31.35 മീറ്റർ റെക്കോർഡ് ആണ് തിരുത്തിയത്.

publive-image

പെൺകുട്ടികളുടെ 19 വയസ്സിൽ താഴെ ഷോട്ട്പുട്ട് മത്സരത്തിൽ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിലെ മീത മാമൻ 10.05 മീറ്റർ ദൂരം എറിഞ്ഞു കോട്ടയം എക്സൽഷ്യർ ഇംഗ്ലീഷ് സ്കൂളിലെ ആൻ ജെയിംസ് 2016 ൽ സ്ഥാപിച്ച 7.93 മീറ്റർ റെക്കോർഡ് ആണ് തിരുത്തിയത്.

publive-image

പെൺകുട്ടികളുടെ 16 വയസ്സിൽ താഴെ ഡിസ്‌കസ് ത്രോ മത്സരത്തിൽ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിലെ അർപ്പിത ജോൺ 22.67 മീറ്റർ എറിഞ്ഞുകൊണ്ടു ഇതേ സ്കൂളിലെ മീത മാമൻ 2017 ൽ കുറിച്ച 21.31മീറ്റർ എന്ന മീറ്റ് റെക്കോർഡ് ആണ് തിരുത്തിയത്.

publive-image

പെൺകുട്ടികളുടെ 19 വയസ്സിൽ താഴെ ലോങ്ങ് ജമ്പ് മത്സരത്തിൽ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിലെ ശീതൾ വർഗീസ് 4.43 മീറ്റർ ദൂരം ചാടികൊണ്ട് ഇതേ സ്കൂളിലെ ദീപ്തി ദിലീപ് 2013 ൽ കുറിച്ച 4.27 മീറ്റർ റെക്കോർഡ് ആണ് തിരുത്തിയത്.

publive-image

 

Advertisment