Advertisment

ലേബര്‍ ഇന്ത്യ സ്‌കൂൾ യു. എന്‍. അസംബ്ലി പുനരാവിഷ്‌ക്കാരം സമാപിച്ചു

New Update

മരങ്ങാട്ടുപിള്ളി:  മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്നുവന്നിരുന്ന മാതൃകാ ഐക്യരാഷ്ട്രസഭ സമാപിച്ചു.

Advertisment

ഇന്നലെ രാവിലെ മരങ്ങാട്ടുപിള്ളിയില്‍ നടന്ന യു. എന്‍. സാംസ്‌കാരിക ഘോഷയാത്രയില്‍ 193 രാജ്യങ്ങളുടെ പതാകയേന്തി, അതാത് രാജ്യങ്ങളിലെ വേഷവിധാനങ്ങളോടെ കുട്ടികള്‍ അണിനിരന്നു.

publive-image

വേള്‍ഡ് മലയാളി കേരളാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങരയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടത്തുന്ന പ്ലാസ്റ്റിക് ശേഖരണയാത്രക്ക് കോട്ടയം ജില്ലയിലെ സ്വീകരണവും ഇതോടൊപ്പം നടന്നു.

publive-image

ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച തെരുവുനാടകവും അരങ്ങേറി. പൊതുസമ്മേളനത്തില്‍ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സമ്മ സാബു അദ്ധ്യക്ഷത വഹിച്ചു, സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്മെന്റ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി.പി.എം. ഇബ്രാഹിം ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

publive-image

ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് മെമ്പര്‍ ജോര്‍ജ് ചെട്ടിയാശ്ശേരില്‍, എം.പി.റ്റി.എ. പ്രസിഡന്റ് അഡ്വ. സുനില്‍ കുമാര്‍ സിറിയക്, പ്രിന്‍സിപ്പല്‍ സുജ കെ. ജോര്‍ജ്, പ്രൊഫ. ലാലി കെ. ജോര്‍ജ്, തുടങ്ങിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏറ്റുവാങ്ങി.

യു.എന്‍. റെപ്ലിക്കയുടെ സമാപന സമ്മേളനം മുന്‍ എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. മികച്ച അവതരണത്തിനുള്ള ഒന്നാം സ്ഥാനം തൃശൂർ സെയിന്റ് തോമസ് കോളേജിലെ സ്റ്റെഫി ബേബി, ഇമ്മാനുവൽ ടി. ആർ. എന്നിവർ കരസ്ഥമാക്കി.

publive-image

രണ്ടാം സ്ഥാനം തൃശൂർ വിമല കോളേജിലെ അമൃത എ. ബി. യും, മൂന്നാം സ്ഥാനം കോട്ടയം സി. എം.എസ്. കോളേജിലെ പ്രിറ്റി പി. ജോണും നേടി. വിജയികൾക്ക് ട്രോഫിയും, സര്‍ട്ടിഫിക്കറ്റും, ക്യാഷ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.

ലേബര്‍ ഇന്ത്യ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര, പ്രിന്‍സിപ്പല്‍ സുജ കെ ജോര്‍ജ്, ഡോ. നിജോയ് പി ജോസ്, പ്രൊഫ ലാലി കെ. ജോർജ് തുടങ്ങിവര്‍ സംസാരിച്ചു.

Advertisment