Advertisment

ലേബർ രജിസ്ട്രേഷനും പുതുക്കലും: അവസാന തീയതി 30 വരെ

New Update

പാലാ:  2020 വർഷത്തേയ്ക്കുള്ള ലേബർ രജിസ്ട്രേഷൻ പിഴകൂടാതെ പുതുക്കാനുള്ള അവസാന തിയതി ഈ മാസം 30 വരെയാണെന്ന് പാലാ അസിസ്റ്റന്റ് ലേബർ ഓഫീസർ അറിയിച്ചു.

www.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്നും ഫീസ് ഒടുക്കേണ്ടതെന്നും ലേബർ ഓഫീസറുടെ അറിയിപ്പിൽ പറയുന്നു.

ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങൾ അടിയന്തിരമായി രജിസ്ട്രേഷൻ എടുക്കേണ്ടതുമാണ്. ലേബർ രജിസ്ട്രേഷൻ എടുക്കാതിരിക്കുന്നതും നിർദ്ദിഷ്ട സമയത്ത് പുതുക്കാതിരിക്കുന്നതും നിയമ നടപടികൾ സ്വീകരിക്കുന്നപക്ഷം ദിവസം 250 രൂപ വീതം പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും അസിസ്റ്റൻറ് ലേബർ ഓഫീസർ അറിയിച്ചു.

Advertisment