Advertisment

ദക്ഷിണ കാശി പാലാ ളാലം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് പുതുവർഷ ദിനത്തിൽ കൊടിയേറ്റം

New Update

ത്തവണ 2020 ജനുവരി 1-നാണ് കൊടിയേറ്റ്. വൈകിട്ട് 6.30ന് കൊടിക്കൂറയും കൊടിക്കയറും സമർപ്പണം. 6.15-ന് തിരുവരങ്ങ് മാണി. സി. കാപ്പൻ എം.എൽ. എ. ഉദ്ഘാടനം ചെയ്യും. വിവിധ പുരസ്ക്കാരങ്ങൾ നേടിയ മാധ്യമ പ്രവർത്തകരായ സുനിൽ പാലാ (കേരളകൗമുദി), ജി.അരുൺ (മംഗളം) എന്നിവരെയും മറ്റ് രംഗങ്ങളിലെ പ്രതിഭകളെയും സമ്മേളനത്തിൽ ആദരിക്കും.

Advertisment

രാത്രി 8 ന് തന്ത്രി മുണ്ട ക്കൊടി വിഷ്ണു നമ്പൂതിരി , മേൽശാന്തി കരുനാട്ടില്ലത്ത് നാരായണ ഭട്ടതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. 8.45-ന് മജീഷ്യൻ കണ്ണൻ മോൻ അവതരിപ്പിക്കുന്ന മാജിക് ഷോ- ''മാന്ത്രികരാവ് " അരങ്ങേറും.

ജനുവരി 2-മുതൽ 8 വരെ തീയതികളിൽ രാവിലെ 8 -ന് ശ്രീബലി എഴുന്നള്ളത്ത് ' വൈകിട്ട് ദീപാരാധന, ചുറ്റുവിളക്ക് , രാത്രി കൊടിക്കീഴിൽ വിളക്ക് എന്നിവയുണ്ട്. 6, 7, 8, തീയതികളിൽ രാവിലെ 10.30 ന് ഉത്സവബലിയുണ്ട്.

2 ന് രാത്രി 7 ന് മധുര ഗീതങ്ങൾ, 3-ന് രാത്രി 7 ന് ചാക്യാർകൂത്ത്, തുടർന്ന് നൃത്ത നിശ, 4-ന് രാത്രി 7-ന് നൃത്ത വസന്തം, 5ന് രാത്രി 7 ന് നൃത്ത സന്ധ്യ, എന്നിവ അരങ്ങേറും.

6-ന് രാവിലെ 8.45-ന് ഭരണിപൂജയും ഊട്ടും. 11-ന് ഓട്ടൻതുള്ളൽ. വൈകിട്ട് 6.45 ന് ഭഗവതി എഴുന്നള്ളത്ത്. രാത്രി 8.30 ന് ഭക്തിഗാന നിർഝരി , 7-ന് 11 ന് ഭക്തിഗാനാമൃതം, വൈകിട്ട് 6 ന് പാലാ ടൗൺ എസ്. എൻ. ഡി. പി. ശാഖയുടെ നേതൃത്വത്തിൽ എട്ടങ്ങാടി സമർപ്പണം, രാത്രി 7-ന് ഗാനമേള എന്നിവയുണ്ട്.

8 ന് രാവിലെ 7-ന് സമ്പൂർണ്ണ നാരായണീയ പാരായണം . വൈകിട്ട് 4-ന് ദേശക്കാഴ്ച പുറപ്പാട്. 6.15-ന് പ്രദോഷപൂജയും പന്തിരു നാഴി നിവേദ്യവും.

9-നാണ് പള്ളിവേട്ട ഉത്സവം.12.30 ന് മകയിരം സദ്യ. വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, വേല, സേവ.9 -ന് വലിയ കാണിക്ക. രാത്രി 9.30 ന് തിരുവാതിര കളി വഴിപാട്. 11-ന് പള്ളി നായാട്ട്, എതിരേൽപ്പ്, പള്ളിക്കുറുപ്പ്.

10-ാം തീയതി ആറാട്ടുത്സവം .9.30 ന് കൊടിയിറക്ക്, 12-ന് ചെത്തിമറ്റം തൃക്കയിൽ കടവിൽ ആറാട്ട്, തുടർന്ന് ആറാട്ട് സദ്യ. 1-ന് ളാലം ക്ഷേത്രാങ്കണത്തിൽ തിരുവാതിര നിവേദ്യവിതരണം, അന്നദാനം .

വൈകിട്ട് 4-ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. 4.45 ന് ചെത്തിമറ്റത്തും 5 ന് ളാലം പാലം ജംഗ്ഷനിലും സ്വീകരണം, നാമസങ്കീർത്തന ലഹരി. 6.30ന് ളാലം പാലം ജംഗ്ഷനിൽ ആറാട്ടെതിരേൽപ്പ്. പെരുവനം കുട്ടൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം. രാത്രി 10 ന് ആൽത്തറ ശ്രീ രാജരാജ ഗണപതി ക്ഷേത്രത്തിൽ എതിരേൽപ്പ് 11-ന് ക്ഷേത്രസന്നിധിയിൽ എതിരേൽപ്പ് എന്നിവയാണ് പ്രധാന പരിപാടികൾ.

Advertisment