Advertisment

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ അമ്മമാരും സഹോദരിമാരും രംഗത്തിറങ്ങണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ അമ്മമാരും സഹോദരിമാരും വിധിയെഴുതണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പാർലമെന്റ് തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഡിസിസി ഓഡിറ്റോറിയത്തിൽ ചേർന്ന യുഡിഎഫ് വനിതാ വിഭാഗം നേതൃസമ്മേളനവും കൺവൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഇര വീട്ടമ്മമാരും, സഹോദരിമാരുമാണ്. ഇവർ തന്നെ വേണം സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ വിധിയെഴുതാൻ.

ഇതിനായി യുഡിഎഫിന്റെ വനിതാ നേതാക്കളുടെയും, പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് ശക്തമായി രംഗത്തിറങ്ങണം. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഒരു ദിവസം പൂർണമായും വനിതകൾക്കായി മാറ്റി വയ്ക്കണം. ഇതിനു വനിതാ നേതാക്കൾ തന്നെ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡോ.ശോഭാ സലിമോൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷത ലതികാ സുഭാഷ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ഷീലാ തോമസ്, നാട്ടകം സുരേഷ്, സ്റ്റീഫൻ ജോർജ്, നഗരസഭ അധ്യക്ഷ ഡോ.പി.ആർ സോന, നിഷാ ജോസ് കെ.മാണി, മോളി പീറ്റർ, വി.കെ ലീലാമണി,

നിർമ്മല ജിമ്മി, സിസി ബോബി, ലേഖാ ഗോപിനാഥ്, ശാന്താ വർഗീസ്, മറിയാമ്മ ജോസഫ്, ലീലാമ്മ മാത്യു, തങ്കച്ചൻ, പൊന്നമ്മ ശ്രീധരൻ, ജിഷ ഡെന്നി, ജെസിമോൾ മനോജ്, ടിജി തമ്പി, ബെറ്റി ടോജോ, ലിസമ്മ ബേബി, അനിതാ രാജി, പെണ്ണമ്മ ജോസഫ്, ബെറ്റി റോയി, രഞ്ജിത വാധ്യാർ എന്നിവർ പ്രസംഗിച്ചു.

Advertisment