Advertisment

പാലായില്‍ മാറ്റത്തിന്റെ കാഹളമെന്ന് മാണി സി കാപ്പന്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: പാലായില്‍ മാണി സി കാപ്പന്റെ പര്യടനം തുടരുന്നു. പര്യടനം കടന്നു പോകുന്ന മേഖലകളിലെല്ലാം ഉജ്ജ്വല സ്വീകരണമാണ് മാണി സി കാപ്പന് ലഭിക്കുന്നത്. സ്ത്രീകളും യുവാക്കളും കുട്ടികളും പിന്തുണയേകി പര്യടന പോയിന്റുകളില്‍ എത്തുന്നുണ്ട്.

Advertisment

രാമപുരം പഞ്ചായത്തിലെ മുല്ലമറ്റത്ത് പര്യടനത്തിനു മുന്നോടിയായി കലാകാരന്മാരുടെ ശ്രദ്ധ ക്ഷണിക്കല്‍ പരിപാടി നടക്കുന്നു. പ്രാദേശിക നേതാക്കള്‍ പര്യടനം കൊഴുപ്പിക്കാനുള്ള അവസാനവട്ട ചര്‍ച്ചകളിലാണ്.

publive-image

<തെരഞ്ഞെടുപ്പ് പര്യടനത്തിന് നെല്ലാപ്പാറ എത്തിയ മാണി സി കാപ്പന് ക്ലോക്ക് സമ്മാനിക്കുന്ന കുട്ടികള്‍>

ഈ സമയം രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന കഴിഞ്ഞ് വാഹനത്തിലേക്ക് വരുമ്പോള്‍ ഡ്രൈവര്‍ ഡെന്‍സന്‍ മാണി സി കാപ്പനു ഫോണ്‍ കൊടുത്തു. എം പി കൃഷ്ണന്‍ നായരാണ്. സ്ഥാനാര്‍ത്ഥി എവിടെയെത്തിയെന്നറിയാനുള്ള കോളാണ്. രാമപുരത്തു നിന്നും പുറപ്പെട്ടു എന്നു പറഞ്ഞ് കാപ്പന്‍ കാറില്‍ കയറി.

മുല്ലമറ്റത്തെത്തിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടം സ്ഥാനാര്‍ത്ഥിയെ കാത്തു നില്‍ക്കുന്നു. ബലൂണുകളും കൊടിതോരണങ്ങളും ഉയര്‍ത്തി ഉത്സവ പ്രതീതിയിലാണ് മുല്ലമറ്റം. സ്ഥാനാര്‍ത്ഥി എത്തിയപ്പോള്‍ രണ്ടു കുരുന്നു കുട്ടികള്‍ ചേര്‍ന്ന് റോസാപുഷ്പം നല്‍കി സ്വീകരിച്ചു.

ബാബു കെ ജോര്‍ജ്, പി എം ജോസഫ്, ഷാജി കടമല, സിബി തോട്ടുപുറം, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍, എം ആര്‍ രാജു തുടങ്ങിയവരൊക്കെ സന്നിഹിതരാണ്. മന്ത്രി പി തിലോത്തമന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. പയസ് രാമപുരം അധ്യക്ഷത വഹിച്ചു. കെ ബാബു എം എല്‍ എ, മുരളി തെരുനെല്ലി എം എല്‍ എ, വി ജി വിജയകുമാര്‍, കാണക്കാരി അരവിന്ദാക്ഷന്‍, തോമസ് അഗസ്റ്റിന്‍, ജീനസ്‌നാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

publive-image

തുടര്‍ന്ന് മാണി സി കാപ്പന്‍ ചെറിയ വാക്കുകളില്‍ വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് അടുത്ത പോയിന്റിലേയ്ക്ക് പോകാനായി തുറന്ന ജീപ്പിലേയ്ക്ക് കയറി. അനൗണ്‍സ്‌മെന്റ് വാഹനത്തിനു പിന്നാലെ നീങ്ങി. കുറിഞ്ഞിയിലും നെല്ലാപ്പാറയിലും സ്ത്രീകളടക്കം സ്ഥാനാര്‍ത്ഥിയെ കാത്തു നില്‍ക്കുന്നു. കിഴതിരി, അമനകര എന്നിവിടങ്ങളിലൊക്കെ മാണി സി കാപ്പനെ കാത്ത് ജനക്കൂട്ടം നില്‍ക്കുന്നു. രണ്ടു കുട്ടികള്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച ക്ലോക്ക് സമ്മാനിച്ചു.

രാമപുരത്ത് കര്‍ഷകര്‍ റബ്ബര്‍ ഷീറ്റു നല്‍കിയാണ് മാണി സി കാപ്പനെ വരവേറ്റത്. രാമപുരം ജംഗ്ഷനിലെ സ്വീകരണം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ലക്ഷം വീട് ഭാഗത്തു നിന്നുമാണ് കരൂര്‍ പഞ്ചായത്തിലെ പര്യടനം ആരംഭിച്ചത്.

നെച്ചിപ്പുഴൂര്‍, അന്ത്യാളം, പയപ്പാര്‍, നെടുംമ്പാറ, വലവൂര്‍, മുറിഞ്ഞാറ, താമരക്കുളം തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം വമ്പിച്ച സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്കു ലഭിച്ചത്. ഔസേപ്പച്ചന്‍ തകിടിയേല്‍, ജോസ് കുറ്റിയാനിമറ്റം, ജോസ് പാറേക്കാട്ട്, രാജീവ് നെല്ലിക്കുന്നേല്‍, ബെന്നി മൈലാടൂര്‍, ജോഷി പുതുമന, പീറ്റര്‍ പന്തലാനി, സാജന്‍ ആലക്കുളം തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

Advertisment