Advertisment

കുട്ടികളുടെ പാഠ്യേതര കഴിവുകൾ പ്രോത്സാഹിപ്പിക്കണം: മാണി സി കാപ്പൻ

New Update

പാലാ:  കുട്ടികളുടെ പാഠ്യേതര കഴിവുകൾ കൂടി കണ്ടെത്തി പ്രോത്സാഹനം നൽകുമ്പോൾ മാത്രമാണ് വിദ്യാഭ്യാസം അർത്ഥപൂർണ്ണമാകുന്നതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.

Advertisment

publive-image

പാലാ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ ദേശീയ-സംസ്ഥാന കലാ-കായിക - ശാസ്ത്രമേളകളിലെ വിജയികളെ അനുമോദിക്കാൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിലെ കലാ-കായിക -ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുവാൻ ഇത്തരം മേളകൾ കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.മെറിൻ കണ്ണന്താനം, ഹെഡ്മിസ്ട്രസ് സി. ലിസ്യു ജോസ്, പിടിഎ പ്രസിഡന്റ് സെബി പറമുണ്ട, ഫാ. സെബാസ്റ്റ്യൻ മാപ്രക്കരോട്ട്, സി. റെജി ആൻറണി എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ ഹൃദ്യമായി ഗാനമാലപിച്ച അനഘ ബൈജുവിന് എം എൽ എ പാരിതോഷികം നൽകി. തുടർന്ന് ദേശീയ-സംസ്ഥാന മത്സര വിജയികളെ മാണി സി കാപ്പൻ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ സെന്റ് മേരീസ് എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ മാണി സി കാപ്പന് പ്രിൻസിപ്പൽ സി. മെറിൻ കണ്ണന്താനം സ്കൂളിന്റെ ഉപഹാരം സമ്മാനിച്ചു.

Advertisment