Advertisment

ഭൂഗര്‍ഭ വൈദ്യുതി കേബിള്‍: തടസ്സം പരിഹരിക്കുമെന്ന് മാണി സി കാപ്പന്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  വൈദ്യുതി വിതരണം സുഗമമാക്കാനായി ആരംഭിച്ച ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ പദ്ധതിക്ക് കെ എസ് ടി പി നല്‍കിയ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു.

Advertisment

publive-image

സ്റ്റോപ്പ് മെമ്മോ നല്‍കാനിടയായ സാഹചര്യത്തെക്കുറിച്ച് കെ എസ് ഇ ബിയുടെയും കെ എസ് ടി പിയുടെയും അധികൃതരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുമായി ആലോചിച്ചു അടിയന്തിര നടപടി ഇക്കാര്യത്തില്‍ സ്വീകരിക്കും.

വികസന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അനുവദിക്കുകയില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

Advertisment