Advertisment

കെ ആര്‍ നാരായണന്റെ ജീവിതം പ്രചോദനമേകും: മാണി സി കാപ്പന്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  പ്രതിസന്ധികളെ തരണം ചെയ്യാന്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ജീവിതം പ്രചോദനമാകമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. കെ ആര്‍ നാരായണന്‍ മലയാളികളുടെ അഭിമാനം ഉയര്‍ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

publive-image

കെ ആര്‍ നാരായണന്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'കെ ആര്‍ നാരായണനെ അറിയുക' എന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എല്‍ എ.

കെ അര്‍ നാരായണനെപ്പോലെ കഴിവുകള്‍ സ്വയം തിരിച്ചറിഞ്ഞ് ജീവിതവിജയം നേടാന്‍ പുതുതലമുറ പ്രാപ്തരാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു.

മുനിസിപ്പല്‍ കൗണ്‍സിലര്‍ ടോണി തോട്ടം, പ്രൊഫ. ഷാജി കടമല,ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. സിന്ധുമോള്‍ ജേക്കബ്, സെബി പറമുണ്ട, പീറ്റര്‍ പന്തലാനി, അനൂപ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment