Advertisment

ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാര്‍ഡ് ദാനവും അനുസ്മരണ പ്രഭാഷണവും ഫെബ്രുവരി 22 ന് കോട്ടയത്ത്

New Update

കോട്ടയം:  കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സ്മരണ നിലനിര്‍ത്തുന്നതിനും തന്‍റെ ജീവിതത്തില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആദ്ധ്യാത്മിക സാമൂഹിക മൂല്യങ്ങള്‍ വരും തലമുറകള്‍ക്ക് പകര്‍ന്ന് കൊടുക്കുന്നതിനും, സാമൂഹ്യ സേവനത്തിലൂടെ പൊതുജനങ്ങള്‍ക്ക് നന്മ ചെയ്യുന്നതിനും വേണ്ടി ആരംഭിച്ച ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാര്‍ഡ് ദാനവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കുന്നു.

Advertisment

ഫെബ്രുവരി 22-ാം തീയതി ശനിയാഴ്ച 3 മണിക്ക് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വെച്ച് 'മതേതര ഭാരതത്തില്‍ മതങ്ങളുടെ ദൗത്യം ഇന്ന്, എന്ന വിഷയത്തെക്കുറിച്ച് ഡോ. സി.വി. ആനന്ദബോസ് ഐ എ എസ് (Retd.) ഈ വര്‍ഷത്തെ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

മികച്ച പൊതുജന സേവകനുള്ള ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാര്‍ഡ് ആദരണീയനായ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള സമ്മാനിക്കും.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുഗൃഹ പ്രഭാഷണം നടത്തുന്ന സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് അദ്ധ്യക്ഷത വഹിക്കും.

മുന്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍, തോമസ് ചാഴികാന്‍ എം പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എൽ എ , സുരേഷ് കുറുപ്പ് എം എൽ എ, മോന്‍സ് ജോസഫ് എം എൽ എ മുന്‍ അംബാസഡര്‍ റ്റി.പി. ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Advertisment