Advertisment

മരങ്ങാട്ടുപിള്ളിയിലെ വര്‍ണ്ണ നക്ഷത്രങ്ങള്‍

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

മരങ്ങാട്ടുപിള്ളി:  പ്ലാസ്റ്റിക് നക്ഷത്രങ്ങളും, എല്‍.ഇ.ഡി. നക്ഷത്രങ്ങളും വിപണി കീഴടക്കിയപ്പോള്‍ ഊര്‍ജ്ജ സംരക്ഷണവും, പരിസ്ഥിതി സംരക്ഷണവും ചോദ്യചിഹ്നമായി മാറിയ കാലഘട്ടത്തില്‍. നക്ഷത്രങ്ങളുടെ ഭംഗിയോ, വിലയോ അല്ല ലേബര്‍ ഇന്‍ഡ്യ സ്‌കൂളിലെ കുട്ടികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്, പകരം ഊര്‍ജ്ജ സംരക്ഷണവും, പരിസ്ഥിതി സംരക്ഷണവുമാണ്.

Advertisment

publive-image

കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു സ്‌കൂളിലെ എല്ലാ കുട്ടികളും സ്വന്തമായി പരമ്പരാഗത രീതിയില്‍ നക്ഷത്രങ്ങള്‍ നിര്‍മ്മിച്ചത്. പഴയ തലമുറയ്ക്ക് സ്വായത്തമായിരുന്നു നിര്‍മ്മാണ നൈപുണ്യം പുതിയ തലമുറയെ പരിചയപ്പെടുത്തുക, കൂടാതെ ജ്യാമിതീയ രൂപങ്ങളും, ആകൃതികളും, അളവുകളും കൃത്യതയോടെ നിര്‍മ്മിക്കാന്‍ ഉള്ള വൈഭവം ഉണ്ടാക്കി കൊടുക്കുക, പ്രവര്‍ത്തനത്തിലൂടെ അവ മനസിലാക്കുക.

publive-image

അവരവര്‍ ഉണ്ടാക്കിയ നക്ഷത്രങ്ങള്‍ പൊതുഇടത്തില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ കുട്ടിക്കുണ്ടാകുന്ന ആത്മവിശ്വാസം വളര്‍ത്തുക ഇവയൊക്കെ ആയിരുന്നു ഈ ഉദ്യമത്തിന് സ്‌കൂള്‍ അധികൃതരെ പ്രേരിപ്പിച്ചത്.

വിശാലമായ ലേബര്‍ ഇന്‍ഡ്യ സ്‌കൂളിലെ ക്യാമ്പസില്‍ സംരക്ഷിച്ചു വന്നിരുന്ന 'ആന മുള'യില്‍ നിന്നാണ് നക്ഷത്ര നിര്‍മ്മാണത്തിന്റെ തുടക്കം. സ്‌കൂളിലെ അ കെ.സി. ബേബിക്കുട്ടി സാറിന്റെ നേതൃത്വത്തിലാണ് 8 മുളകള്‍ അവര്‍ മുറിച്ചെടുത്തത്. ഈ മുളകള്‍ ഇരുപത് ഇഞ്ചു നീളത്തില്‍ മുറിച്ചു കീറി ചീകി മിനുക്കിയാണ് നക്ഷത്ര നിര്‍മ്മാണത്തത്തിനുള്ള മുളം ചീളുകള്‍ കുട്ടികള്‍ തന്നെ തയ്യാറാക്കിയത്.

publive-image

നക്ഷത്രത്തിന്റെ ഘടനാ നിര്‍മ്മാണത്തിന് ഓരോ ക്ലാസ് ടീച്ചര്‍ മാരുടെയും നേതൃത്വത്തില്‍ പ്രത്യകം പരീശലനവും നല്‍കി. ഈ നക്ഷത്ര നിര്‍മ്മാണ വേളയില്‍ പ്രകൃതി സൗഹൃദമായ ചണ നൂല്‍, പരുത്തി നൂല്‍ തുടങ്ങിയവ ഉപയോഗിച്ചാണ് കുട്ടികള്‍ മുളം കമ്പുകളെ കൂട്ടി ചേര്‍ത്ത് കെട്ടിയത്. ഓരോ ക്ലാസ്സിനും വെവ്വേറെ വര്‍ണ്ണത്തിലുള്ള പേപ്പറുകളാണ് നക്ഷത്രത്തില്‍ ഒട്ടിക്കാനായി നല്‍കിയത്.

publive-image

വൈദ്യുതി ലഭ്യമല്ലാതിരുന്ന കാലത്തു ഉപയോഗിച്ചിരുന്നത് പോലെ ചിരട്ടയില്‍ മെഴുകു തിരി കത്തിച്ചാണ് നക്ഷത്രത്തിന് പ്രകാശിക്കുവാനുള്ള വെളിച്ചം സൃഷ്ടിച്ചെടുത്തത്. 22 ദിവസം എടുത്താണ് ഈ നക്ഷത്ര കൂട്ടായ്മ കുട്ടികള്‍ ഒരുക്കിയെടുത്തത്. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ കുട്ടികളും ഇതില്‍ പങ്കാളികളായി.

Advertisment