Advertisment

ആരാധനാലയങ്ങൾ ദേശത്തിന്റെ ആശ്വാസ കേന്ദ്രങ്ങളാകണം: മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ

New Update

ഉപ്പുതറ:  ആരാധനാലയങ്ങൾ ദേശത്തിന്റെ ആശ്വാസ കേന്ദ്രങ്ങളാകണമെന്നും ദൈവവും മനുഷ്യനും തമ്മിലുള്ള സമ്പർക്കത്തിനുള്ള പ്രതീകങ്ങളാണെന്നും മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ.

Advertisment

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഉപ്പുതറ ഇടവകയ്ക്കു വേണ്ടി പുതുതായി നിർമ്മിച്ച ദൈവാലയത്തിന്റെ കൂദാശ നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു നിരണം അതിഭദ്രാസനം സഹായമെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ.

publive-image

ഇടവക വികാരി ഫാദർ അനിൽ സി.മാത്യു, ഭദ്രാസന സെക്രട്ടറി ഫാദർ റജി.കെ തമ്പാൻ, ഫാദർ ഷിജു മാത്യു, ഫാദർ മനോജ് ചാക്കോ, ഫാദർ ഒ.വി.ചാക്കോ ,ഫാദർ ഷാജി ഏബ്രഹാം, ഫാദർ ബിനു ടി.എസ്, ഫാദർ യോഹന്നാൻ ടി, ഫാദർ ഷിനോയി മൈക്കിൾ, ഫാദർ യേശുദാസ് ടി, ഫാദർ റോബിൻസൺ ഡി എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

തുടർന്ന് നടന്ന പൊതു സമ്മേളനം ഇ.എസ് ബിജിമോൾ എം.എൽ .എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യൻ മുഖ്യപ്രഭാഷണം നടത്തി.നിരണം അതിഭദ്രാസനം സഹായമെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാജൻ ,അംഗങ്ങളായ ജി.ഷാജി, പ്രമീള രാഘവൻ, ഗ്രേസ് ഗാർഡൻ പ്രിൻസിപ്പാൾ ജോയ് സെബാസ്റ്റ്യൻ, നിരണം അതിഭദ്രാസനം പി.ആർ.ഒ സിബി സാം തോട്ടത്തിൽ ,

നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് മൈനോറിറ്റി സെൽ ദേശീയ അദ്യക്ഷൻ ഡോ.ജോൺസൺ വി. ഇടിക്കുള, ആർ.പെരുമാൾ, ഇടവക സെക്രട്ടറി അഡ്വ.സ്റ്റീഫൻ ഐസക്ക് ,സന്തോഷ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Advertisment