Advertisment

മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ 25-ാമത് വർഷ പരിപാടികള്‍ 18 ന് ഉദ്ഘാടനം ചെയ്യും

author-image
സുനില്‍ പാലാ
Updated On
New Update

പാലാ:  മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ 25-ാമത് വർഷ പരിപാടികളുടെ ഉദ്ഘാടനം 18 ന് വെള്ളിയാഴ്ച വൈകിട്ട് 5ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുമെന്ന് സംഘാടകർ പാലായിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Advertisment

publive-image

പ്രശസ്ത സിനിമാ താരം മിയാ വാർഷിക ആഘോഷ പരിപാടികൾക്ക് തിരി തെളിയ്ക്കും.പ്രസിഡൻറ് ഡോ. സുകുമാരൻ നായർ അധ്യക്ഷത വഹിക്കും.പാലാ നഗരസഭാ ചെയർപേഴ്സൺ ബിജി ജോജോ കുടക്കച്ചിറ മുഖ്യ പ്രഭാഷണം നടത്തും.

സമ്മേളനാനന്തരം കെ.പി. എ. സി. യുടെ "മുടിയനായ പുത്രൻ " നാടകവും അരങ്ങേറും. പത്രസമ്മേളനത്തിൽ മീനച്ചിൽ ഫാസ് നേതാക്കളായ ബെന്നി മൈലാടൂർ, ബൈജു കൊല്ലം പറമ്പിൽ, ഷിബു തെക്കേമറ്റം, കെ.കെ. രാജൻ, ബേബി വലിയ കുന്നത്ത്, ഔസേപ്പച്ചൻ വലിയവീട്ടിൽ എന്നിവർ പങ്കെടുത്തു.

Advertisment