Advertisment

മീനച്ചിൽ ടൂറിസം നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിയുന്നു

New Update

കോട്ടയം:  മീനച്ചിലാറിന്റെ തീരത്ത് ആറുമാനൂരിൽ ആരംഭിച്ച ചെത്തികുളം ടൂറിസം പദ്ധതിയുടെയും, മൂഴിക്കൽതോട് പാലത്തിന്റെയും ഉദ്ഘാടനം പന്ത്രണ്ടാം തീയ്യതി ഞായറാഴ്ച്ച മൂന്നര മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവ്വഹിക്കുന്നു.

Advertisment

publive-image

ഈ പദ്ധതിക്കുവേണ്ടി ഇതുവരെ ചിലവഴിച്ച തുക 12,757,000 ആണ്. ഇതിൽ ഉമ്മൻചാണ്ടി എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും 1,11,57000 രൂപയും ജില്ലാ പഞ്ചായത്തു മെമ്പർ ലിസമ്മ ബേബി നൽകിയ 10 ലക്ഷം രൂപയും ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ജോയിസ് കൊറ്റത്തിൽ അനുവദിച്ച 6 ലക്ഷം രൂപയും ഉപയോഗിച്ചാണ് പദ്ധതി തീർത്തത്.

publive-image

നിരവധി ആളുകളെ ആകർഷിക്കുന്ന പദ്ധതി ആണിത്. ഇതിനോടനുബന്ധിച്ചു മിനി പാർക്ക്, ശലഭോദ്യാനം, അസുലഭ സസ്യ പ്രദർശനം, ബോട്ടിങ്ങ്, ചൂണ്ട ഇടൽ എന്നീ വിനോദ പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്.

publive-image

മടക്കൽ തോട്ടിൽ പാലവും മൂഴിക്കൽ തോട്ടിൽ പാലവും തീരുകയും നടപ്പാത വീതി കൂട്ടി വാഹന ഗതാഗത യോഗ്യമാക്കുകയും ചെയ്തതോടെ കോട്ടയത്തു നിന്നും തിരുവഞ്ചൂർ ,നീറിക്കാട് , ആറുമാനൂർ, പുന്നത്തറ, കിടങ്ങൂർ വഴി വിവിധ സ്ഥലങ്ങളിലേക്ക് മീനച്ചിലാറിന്റെ തീരത്തുകൂടി പുതിയ തീരദേശ റോഡ് രൂപം കൊള്ളുകയും ചെയ്തിട്ടുണ്ട് എന്ന് പദ്ധതി കൺവീനർ ജോയി കൊറ്റത്തിൽ അറിയിച്ചു.

publive-image

പന്ത്രണ്ടാം തീയ്യതി ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരമണിക്ക് ചേരുന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് , ലിസമ്മ ബേബി, ജോയിസ് കൊറ്റത്തിൽ, ബിനോയ്‌ മാത്യു,ജോസഫ് ചാമക്കാല തുടങ്ങിയവർ പ്രസംഗിക്കും.

 

Advertisment